- Trending Now:
കൊച്ചി, കേരളം - സ്ത്രീകളുടെ സൗന്ദര്യവും കഴിവും മാറ്റുരച്ച ഗ്ലിറ്റ്സ് & ഗ്ലാമ് മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗണ് ഓഫ് ഗ്ലോറി (GNG Miss & Mrs. Keralam- The Crown of Glory) രണ്ടാം സീസണ് സില്വർ വിഭാഗത്തിൽ ഡോ. ആര്യ കുറുപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. അലിഡ വിന്സെന്റ് ഒന്നാം റണ്ണറപ്പും, ആദിത്യ കെ.വി. രണ്ടാം റണ്ണറപ്പ് സ്ഥാനവും നേടി. ഗോൾഡ് വിഭാഗത്തിൽ ഡോ. സുമി ജോസ് കിരീടം ചൂടിയപ്പോൾ ധന്യാ മാത്യൂ ഒന്നാം റണ്ണറപ്പായും നോയ് ലിസ് ടാനിയ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കേരളം സില്വർ വിഭാഗത്തിൽ പൂജ ആർ.എ വിജയിയായി. ഗ്ലിറ്റ്സ് ആന്ഡ് ഗ്ലാമർ സ്ഥാപക ദീപ പ്രസന്നയുടെ നേതൃത്വത്തിലുള്ള ഈ സൗന്ദര്യ മത്സരത്തിൽ, 'Mrs.' വിഭാഗത്തിനൊപ്പം ഇത്തവണ 'Miss' വിഭാഗവും ആദ്യമായി അവതരിപ്പിച്ചു. നാലുദിവസം നീണ്ട മത്സരത്തിന്റെ ഫിനാലെ കൊച്ചി റാഡിസണ് ബ്ലൂ ഹോട്ടലിലാണ് നടന്നത്.
ഡോക്ടർമാർ, അഭിഭാഷകർ, ഐടി പ്രൊഫഷണലുകൾ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 30 മത്സരാർത്ഥികൾ പ്രായഭേദമന്യേ സില്വർ, ഗോൾഡ്, മിസ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കിരീടത്തിനായാണ് മത്സരിച്ചത്. 19 വയസ്സ് മുതൽ 61 വയസ്സ് വരെയുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്. കൂടാതെ അർബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആർ നാഥ്, 61 വയസുകാരിയായ സുമ രവി എന്ന മത്സരാർത്ഥികൾ എല്ലാവർക്കും പ്രചോദനമായി.
മത്സരാർത്ഥികൾക്ക് മികച്ച ഗ്രൂമിംഗ്, മെന്റോർഷിപ്പ് എന്നിവ ലഭ്യമാക്കാന് മൂന്നു ദിവസങ്ങളിലായി ഫാഷന് മേഖലയിലെ വിദഗ്ദ്ധർ പരിശീലനം നൽകിയിരുന്നു. യാര, സിട്ര ഡിസൈനേഴ്സായിരുന്നു പരിപാടിയുടെ ഔദ്യോഗിക കോസ്റ്റ്യൂം ഡിസൈനേഴ്സ്. ഗ്രൂമിംഗ് വിദഗ്ദ്ധരായി ദീവ പേജന്റ സ്ഥാപകരായ അഞ്ജനയു കാൾ മാസ്കറീനാസും, കൊറിയോഗ്രാഫറായി ജൂഡ് ഫിലിക്സും, ഗ്ലാം കോച്ച് & ക്യൂറേറ്ററായി സിസിലിയ സന്യാലും മത്സാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. ഇത് കൂടാതെ ഈ വർഷത്തെ മത്സരത്തിന് ഡെന്റൽ പാർട്ണറായി ഡോക്ടർ സ്മൈൽ സ്ഥാപക ഡോ. രേഷ്മ, ഗിഫ്റ്റിംഗ് പാർട്ണറായി അലൈ ഇന്റർനാഷണലും പങ്കെടുത്തു.
ഗ്രാന്റ് ഫിനാലെയിൽ ജഡ്ജിംഗ് പാനലിൽ കാൾ മാസ്കറീനാസ്, എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജരും മിസ്സിസ് മില്ലേനിയം യൂണിവേഴ്സ് ഇന്ത്യ 2025 വിജയിയായ മാർഗരറ്റ് എ. പി, ഗ്ലിറ്റ്സ് ആന്ഡ് ഗ്ലാമർ മിസ്സിസ് കേരളം 2024 ഗോൾഡ് വിഭാഗം വിജയിയായ പ്രിയങ്ക കണ്ണന്, സില്വർ വിഭാഗം ഫസ്റ്റ് റണ്ണറപ്പായ അമിത എലിയാസ്, സെക്കന്റ് റണ്ണറപ്പായ ഡോ. ശിൽപ്പ എന്നിവരും ഉൾപ്പെടുന്നു.
'വിജയികൾക്ക് മിസിസ്സ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ-അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാന് അവസരം ലഭിക്കും. ഇതോടെ GNG Miss & Mrs. Keralam അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തും. GNG Miss & Mrs. Keralam ഒരു സൗന്ദര്യ മത്സരത്തിന് അതീതമായി, സ്ത്രീകളുടെ ആത്മവിശ്വാസവും കഴിവും ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വേദിയാണ്. മികച്ച പരിശീലനവും മികച്ച അവസരങ്ങളും നൽകി ഈ ഷോ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങളുടെ പദ്ധതി', ഗ്ലിറ്റ്സ് ആന്ഡ് ഗ്ലാമർ സ്ഥാപക ദീപ പ്രസന്ന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.