Sections

രാജ്യത്ത് ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ സേവനങ്ങൾ പണിമുടക്കി

Thursday, Mar 23, 2023
Reported By admin
google

ഗൂഗിൾ വിശദീകരണം നൽകിയിട്ടില്ല


രാജ്യത്തെ വിവിധയിടങ്ങളിൽ ഗൂഗിൾ സേവനങ്ങൾ പ്രവർത്തനരഹിതമായി. ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ ഡ്രൈവ് അടക്കമുള്ള സേവനങ്ങളാണ് പ്രവർത്തനരഹിതമായത്.

രാവിലെ 11.22ഓടെയാണ് ഗൂഗിൾ സെർച്ചിൽ പ്രശ്നങ്ങളുണ്ടായത്. ഇതേസമയത്ത് തന്നെ ജിമെയിലിലും യൂട്യൂബിലും പ്രശ്നങ്ങൾ ഉണ്ടായതായി ഡൗൺ ഡിടക്ടർ ഇന്ത്യ ട്വീറ്റ് ചെയ്തു.

പ്രവർത്തനരഹിതമായി കുറച്ചുനേരത്തിന് ശേഷം യൂട്യൂബിന്റെയും ജിമെയിലിന്റെയും പ്രവർത്തനങ്ങൾ പഴയപടിയായി. എന്താണ് സംഭവിച്ചത് എന്നതിനെപറ്റി ഗൂഗിൾ വിശദീകരണം നൽകിയിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.