Sections

സർക്കാർ സ്‌കോളർഷിപ്പോടെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം നേടാം

Friday, Dec 08, 2023
Reported By Admin
ICT Academy Kerala

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് ആറ് മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീൻ ലേണിംഗ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്ക്യൂരിറ്റി അനലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ചുള്ള ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദർശിച്ച് ഈ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം.

യോഗ്യരായ വിദ്യാർഥികൾക്ക് കേരള നോളജ് മിഷന്റെ ഇരുപതിനായിരം രൂപ സ്കോളർഷിപ്പ് ലഭിക്കും. കെ.കെ.ഇ.എം. സ്കോളർഷിപ്പ് ലഭിക്കാത്ത അർഹരായ മറ്റ് വിദ്യാർത്ഥികൾക്ക് പന്ത്രണ്ടായിരം രൂപയുടെ സ്കോളർഷിപ്പ് ഐ.സി.ടി. അക്കാദമിയും നൽകുന്നു.

കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം പ്ലേസ്മെന്റ് പിന്തുണ ഐ.സി.ടി. അക്കാദമി ഉറപ്പു നൽകുന്നു. ഈ പ്രോഗ്രാമുകളിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളിൽ ബന്ധപെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.