- Trending Now:
ജീവിതം ഒരു പരീക്ഷ പോലെയാണ്. ജനിക്കുന്നതോടെ നിങ്ങൾ ആ പരീക്ഷയിൽ രജിസ്റ്റർ ചെയ്യുകയും മരണം വഴിയല്ലാതെ പുറത്തു കടക്കാൻ സാധിക്കുകയുമില്ല. അതുകൊണ്ട് മരണം വരെ മനസമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുക എന്നതാണ് പ്രധാനം. സാമ്പത്തികമായി നിങ്ങൾക്ക് വിജയവും പരാജയവും ഉണ്ടാകാം. പക്ഷേ നിങ്ങൾക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ജീവിതവിജയമാണ്. അതിനുവേണ്ടിയുള്ള മാർഗ്ഗം കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ ജീവിതത്തിൽ വിജയവും സമാധാനവും സന്തോഷവും കൊണ്ടുവരാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കും സാധിക്കില്ല. ഒരിക്കലും ജീവിതത്തിൽ പരാജയപ്പെടാത്ത വിധം നിങ്ങൾക്ക് സ്വയംമാറണമെങ്കിൽ ഈ 6 സ്വാതന്ത്ര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം. എന്താണ് ആ സ്വാതന്ത്ര്യങ്ങൾ എന്ന് നോക്കാം.
നിങ്ങളുടെ അധ്വാനത്തിന്റെ ലക്ഷ്യം ഇപ്പോഴത്തെ ആവശ്യത്തിന് പണം കണ്ടെത്തുക എന്നതാണോ? എന്നാൽ അങ്ങനെയല്ല ഭാവിയിൽ ജീവിക്കാൻ ആവശ്യമായ പണം ഇപ്പോഴേ കണ്ടെത്തുക എന്നതാണ് പ്രധാനം. അല്ലാതെ വെറുതെ ജോലി എടുക്കാൻ വേണ്ടി ജോലി ചെയ്യുന്നവരാകരുത്. ആഗ്രഹിച്ച സമ്പത്ത് നേടാൻ വലിയ ലക്ഷ്യങ്ങൾ നിങ്ങൾക്ക് ഉണ്ടാകണം. ആ ലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തിയാണ് നിങ്ങൾ ചെയ്യേണ്ടത്.
ഇത് കൊണ്ട് അർത്ഥമാക്കുന്നത് ജോലികൾ ഒന്നും ചെയ്യാതെ വെറുതെ സമയംകളയുക എന്നതല്ല. നിങ്ങൾ ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യുന്നതായിരിക്കണം. എപ്പോഴും നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളുടെ വിനോദമായിരിക്കണം. ജോലി നിങ്ങളെ വിഴുങ്ങുകയല്ല നിങ്ങൾ ജോലിയിൽ സന്തോഷത്തോടെ മുഴുകുക എന്നതാണ് വേണ്ടത്. സമയത്തെ നിയന്ത്രിച്ച് നിങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതാണ് സമയ സ്വാതന്ത്യം.
വഴക്കും മറ്റു പ്രശ്നങ്ങളും ബന്ധങ്ങളിൽ കയറി കൂടിയാൽ അതിന്റെ പ്രത്യാഘാതം ബിസിനസിലോ ഇല്ലെങ്കിൽ നിങ്ങളുടെ ജോലിയിലും ഉണ്ടാകും. പലരും ബിസിനസിൽ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്. നിങ്ങളുടെ കരിയറിൽ പ്രശ്നമുണ്ടായാൽ അത് കുടുംബജീവിതത്തിലും ബാധിക്കും. അത് നിങ്ങളുടെ സമാധാനവും സന്തോഷവും കെടുത്തും. എന്ത് ജോലി തിരക്കുകൾ ഉണ്ടെങ്കിലും കുടുംബാംഗങ്ങൾക്കും, മക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ ശ്രമിക്കണം. നിങ്ങൾ സന്തോഷവാന്മാരാണെങ്കിൽ മാത്രമേ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ.
ഉപബോധ മനസിനെ വരുതിയിലാക്കി ജീവിതവിജയം കൈവരിക്കാം... Read More
ആത്മീയ സ്വാതന്ത്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മതവിശ്വാസി ആവുക എന്നതല്ല. നിങ്ങളുടെ മനസ്സിലെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിച്ച് ആത്മ വിശ്വാസം ഉള്ള ഒരാളായിരിക്കുക. ഇതിന് ഏറ്റവും എളുപ്പമാർഗമാണ് മെഡിറ്റേഷൻ, യോഗ എന്നിവ. ദിവസവും രാവിലെയും രാത്രിയും അരമണിക്കൂർ മെഡിറ്റേഷൻ ചെയ്യാൻ നിർബന്ധമായും മാറ്റിവയ്ക്കുക.
മനസ്സിന്റെ സ്വാതന്ത്ര്യം പോലെ വളരെ പ്രധാനപ്പെട്ടതാണ് ശരീരത്തിന്റെ സ്വാതന്ത്ര്യവും. മനസ്സ് എപ്പോഴും സന്തോഷമായി ഇരിക്കണമെങ്കിൽ നിങ്ങളുടെ ശരീരം ആരോഗ്യകരമായിരിക്കണം. ശരീരം ശ്രദ്ധിക്കാതെ നിങ്ങൾക്ക് എപ്പോഴും രോഗങ്ങൾ ആണെങ്കിൽ നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കില്ല. നല്ല ശരീരം ലഭിക്കണമെങ്കിൽ പോഷക സമ്പുഷ്ടമായ ആഹാരവും നല്ല വ്യായാമവും, അമിത ഭക്ഷണം കഴിക്കാതിരിക്കുക എന്നിവ ചെയ്യണം.
ഈ അഞ്ചു കാര്യങ്ങളിലും നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു. ഇപ്പോൾ നിങ്ങളിൽ സമർത്ഥനായ മറ്റൊരു വ്യക്തി ഉണർന്നു കഴിഞ്ഞു. എന്ത് തന്നെ ചെയ്യാനും തരണം ചെയ്യുവാനുമുള്ള കഴിവുള്ള ഒരു ജീനിയസായി മാറി. ഈ സമർത്ഥനായ വ്യക്തിക്ക് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച് സ്വർഗ്ഗതുല്യമാക്കാൻ സാധിക്കും.
ഈ 6 സ്വാതന്ത്ര്യങ്ങൾ നിങ്ങൾക്ക് ലഭിച്ചാൽ ജീവിതവിജയം വളരെ എളുപ്പമായിരിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.