- Trending Now:
കോഴിക്കോട്: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/ കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്സ് നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള 38 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാന തിയ്യതി : മെയ് 30. അപേക്ഷകർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952376179.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.