Sections

ബാങ്ക് വായ്പയെടുത്തവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യം അറിഞ്ഞിരിക്കുക

Friday, Dec 23, 2022
Reported By admin
bank

ബാങ്കും ഉപഭോക്താവും തമ്മിലുള്ള തർക്കത്തിൽ തീർപ്പു കൽപ്പിച്ചുകൊണ്ടാണ് വിധി


ഫ്ലോട്ടിങ് നിരക്കിൽ വായ്പ എടുത്തവരെ പലിശ നിരക്ക് വർധിക്കുന്നതും കുറയുന്നതും ബാങ്ക് വ്യക്തിപരമായി അറിയിക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി). ഐസിഐസിഐ ബാങ്കും ഉപഭോക്താവും തമ്മിലുള്ള തർക്കത്തിൽ തീർപ്പു കൽപ്പിച്ചുകൊണ്ടാണ് വിധി.

ഫ്ലോട്ടിങ് നിരക്കിൽ വായ്പ എടുക്കുമ്പോൾ ഉണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ബാങ്കിന് പലിശ വർധിപ്പിക്കുകയും കുറക്കുകയും ചെയ്യാം. ഇതിന് തുടർന്നുള്ള അനുമതിയുടെ ആവശ്യമില്ലെന്നും ഇക്കാര്യം വായ്പാ കരാറിൽ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

തന്നെ അറിയിക്കാതെ ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് വർധിപ്പിച്ചെന്നും ഇഎംഐയുടെ കാലാവധി കൂട്ടിയെന്നുമായിരുന്നു വായ്പയെടുത്തയാളുടെ പരാതി. ഇതു പരിഗണിച്ച ഡൽഹി ഉപഭോക്തൃ കമ്മിഷൻ നഷ്ടപരിഹാരം പലിശ സഹിതം നൽകാൻ ഐസിഐസിഐ ബാങ്കിന് നിർദ്ദേശം നൽകി. ഇതിനെതിരെ ബാങ്ക് ന്ൽകിയ അപ്പീലിലാണ് ദേശീയ കമ്മിഷിന്റെ വിധി.

ബാങ്കും പരാതിക്കാരനും തമ്മിലുണ്ടാക്കിയ വായ്പാ കരാറിൽ നൽകിയിട്ടുള്ള ഫ്ളോട്ടിങ് നിരക്ക് അനുസരിച്ച് പലിശ നിരക്ക് കൂട്ടാനോ കുറയ്ക്കാനോ ഉള്ള അവകാശം ബാങ്കിന് ഉണ്ടെന്ന് കമ്മിഷൻ നിരീക്ഷിച്ചു. തെറ്റായ രീതിയിൽ ബാങ്ക് പലിശ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ടെന്നു തെളിയിക്കാൻ രേഖകളില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

ബാങ്കിന്റെ വെബ്സൈറ്റിൽ നിരക്കു മാറ്റിയുള്ള അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കാലാകാലങ്ങളിൽ ഉപഭോക്താവിന് റീസെറ്റ് ലെറ്ററുകൾ അയച്ചിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.