- Trending Now:
ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട്, തങ്ങളുടെ ആപ്പിൽ എല്ലാ വീട്ടുപകരണങ്ങൾക്കുമായി റിപ്പയർ, മെയിന്റനൻസ്, ഇൻസ്റ്റാളേഷൻ തുടങ്ങിയ സേവനങ്ങൾ ആരംഭിക്കുന്നു. ആദ്യമായാണ് ഫ്ലിപ്കാർട്ട് ഇത്തരത്തിലുള്ള സേവനങ്ങൾ ഉൾപ്പെടുത്തുന്നത്.
സേവന വിഭാഗമായ ജീവ്സിന്റെ ശൃംഖലയുമായി സഹകരിച്ച്, കമ്പനി ഏതാനും മാസങ്ങൾക്ക് മുമ്പ് വീട്ടുപകരണങ്ങൾക്കുമായി റിപ്പയർ സേവങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. വാതില്പടി സേവനങ്ങളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇതോടെ, യുണികോൺ അർബൻ കമ്പനിയുമായും മിസ്റ്റർ റൈറ്റ്, ഓൺസൈറ്റ്ഗോ തുടങ്ങിയ സ്റ്റാർട്ടപ്പുകളുമായും ഫ്ലിപ്പ്കാർട്ട് മത്സരിക്കും.
ബസ് യാത്രക്കാർക്ക് കുശാൽ, 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും യാത്ര ചെയ്യാം... Read More
'ജീവ്സിൽ, കാര്യക്ഷമമായ, ഉപഭോക്തൃ കേന്ദ്രീകൃതമായ വിൽപ്പനാനന്തര സേവനങ്ങൾ നൽകാൻ ഞങ്ങൾ തുടർച്ചയായി പരിശ്രമിക്കുന്നു. അസംഘടിത, ഓഫ്ലൈൻ സേവന ദാതാക്കളിൽ നിന്നും വീട്ടുപകരണങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും വിശ്വസനീയമായ വിൽപ്പനാനന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. ഫ്ലിപ്കാർട്ട് ആപ്പിലെ സേവനങ്ങൾ, ഉപഭോക്താക്കൾക്ക് ഇപ്പോൾ വീട്ടുഉപകാരണങ്ങൾക്കുള്ള റിപ്പയർ ഗ്യാരണ്ടിയുടെ പിന്തുണയോടെ സൗകര്യപ്രദവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ വിൽപ്പനാനന്തര സേവനങ്ങളിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ജീവ്സ് സിഇഒ നിപുൻ ശർമ്മ പറഞ്ഞു.
400 നഗരങ്ങളിലായി 300-ലധികം വാക്ക്-ഇൻ സേവന കേന്ദ്രങ്ങളും 1,000-ലധികം സേവന പങ്കാളികളും 9,000 പരിശീലനം ലഭിച്ച എഞ്ചിനീയർമാരും ജീവിന് ഉണ്ട്. ഫ്ലിപ്കാർട്ടിലൂടെ ഈ സേവനം നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് മികച്ച വില്പനന്തര സേവനങ്ങൾ നല്കാൻ ഫ്ലിപ്കാർട്ടിന് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.