Sections

അനെർട്ടും  കുന്നംകുളം നഗരസഭയും ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ്ജ ഇ വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ   പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ എ സി മൊയ്തീൻ നിർവ്വഹിച്ചു

Monday, May 29, 2023
Reported By Admin
Solar EV Charging Station

അനർട്ട് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ സൗരോർജ ഇ വി ചാർജിങ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു


കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ അനെർട്ടും കുന്നംകുളം നഗരസഭയും ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ്ജ ഇ വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ എ സി മൊയ്തീൻ നിർവ്വഹിച്ചു.കാർബൺ ന്യൂട്രൽ പദ്ധതിയിലുൾപ്പെടുത്തി സർക്കാർ സ്ഥാപനങ്ങളുമായി യോജിച്ച് അനർട്ട് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ ചാർജിങ് സ്റ്റേഷനാണ് കുന്നംകുളം മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കാണിപ്പയ്യൂർ ഓൾഡ് മാർക്കറ്റിൽ സ്ഥാപിച്ചിരിക്കുന്ന 160 കെ ഡബ്ലിയു ശേഷിയുള്ള ഈ ഇ.വി ചാർജിങ് സ്റ്റേഷൻ.160 കെ ഡബ്ലിയു ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ 5 കെ ഡബ്ലിയു പി സോളാർ പവർ പ്ലാന്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്.

ഒരേസമയം 5 കാറുകൾക്കും 4 ടൂവീലർ/ത്രീവീലർ വാഹനങ്ങൾക്കും ഇവിടെ ചാർജിങ് ചെയ്യുവാൻ സാധിക്കും. അപരസഹായമില്ലാതെ തന്നെ chargeMOD മൊബൈൽ ആപ്പ് വഴി (https://www.chargemod.com/) ചാർജിംഗും പെയ്മെന്റും നിർവ്വഹിക്കാൻ കഴിയുന്ന തരത്തിലാണ് സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. ഒരു യൂണിറ്റ് ചാർജ് ചെയ്യുന്നതിന് നിലവിൽ 13 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഈ പദ്ധതി പ്രകാരം കുന്നംകുളം മുൻസിപ്പാലിറ്റിക്ക് ഇ.വി ചാർജിങ് ചെയ്യുമ്പോൾ ഒരു യൂണിറ്റിന് ഒരു രൂപ നിരക്കിൽ വാടകയായി ലഭിക്കും.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരൻ , സജിനി പ്രേമൻ ,പി കെ ഷെബീർ, കൗൺസിലർ വിനോദ്, സെക്രട്ടറി വി എസ് സന്ദീപ് കുമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൽ സ്വാഗതവും ടെക്നിക്കൽ അസിസ്റ്റന്റ് സ്റ്റെഫി ആന്റണി നന്ദിയും പറഞ്ഞു.അനേർട്ട് ജില്ലാ എൻജിനീയർ കെ വി പ്രിയേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.