Sections

കോവിഡ് ധനസഹായ പദ്ധതി 2023 - 24 സാമ്പത്തികവർഷവും നടപ്പിലാക്കുന്നതിന് ആവശ്യമായ തുക അനുവദിച്ചു സർക്കാർ ഉത്തരവായി

Thursday, May 18, 2023
Reported By Admin
Government Orders

സംസ്ഥാനത്തെ കോവിഡ് മഹാമാരി മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള കോവിഡ് ധനസഹായ പദ്ധതി 2023 - 24 സാമ്പത്തികവർഷവും നടപ്പിലാക്കുന്നതിന് ആവശ്യമായ തുക അനുവദിച്ചു സർക്കാർ ഉത്തരവായി.

സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് ധനസഹായപദ്ധതി അനുസരിച്ച് കോവിഡ് മൂലം രക്ഷകർത്താക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി 18 വയസ്സിനു ശേഷം പിൻവലിക്കാവുന്ന തരത്തിൽ നിക്ഷേപിക്കുന്നതോടൊപ്പം പ്രതിമാസം 2000 രൂപ വീതം 18 വയസ്സ് പൂർത്തിയാകുന്നതു വരെയും അനുവദിച്ചു വരുന്നുണ്ട്. കൂടാതെ ഇത്തരം കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കുകയും ചെയ്യുന്നു.

പ്രസ്തുത പദ്ധതി 2023 - 24 സാമ്പത്തിക വർഷവും തുടരണമെന്ന വനിതാ ശിശു വികസന ഡയറക്ടറുടെ അഭ്യർത്ഥനയെത്തുടർന്നാണ് സ.ഉ. (സാധാ) നം 254/2023/WCDD എന്ന നമ്പറിലുള്ള ഈ ഉത്തരവ് 9-05-2023 ന് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ഉത്തരവ് പ്രകാരം നിലവിൽ സഹായം നൽകിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ പ്രതിമാസ സഹായം തുടരുവാനും, വരുന്ന സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന കേസുകൾക്ക് സഹായം നൽകുവാനും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.