Sections

ലൈവ് ജിഎസ്ടി പേയ്‌മെന്റ് സംവിധാനമൊരുക്കി ഫെഡറല്‍ ബാങ്ക്‌

Wednesday, Nov 09, 2022
Reported By admin
Federal Bank

ഇതര ബാങ്ക് ഇടപാടുകാര്‍ക്കും കാശ്, ചെക്ക്, ഡിഡി മുഖേന ഫെഡറല്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി ജിഎസ്ടി പേയ്‌മെന്റ് ചെയ്യാവുന്നതാണ്

 

ഫെഡറല്‍ ബാങ്ക് വഴി ചരക്ക് സേവന നികുതി അടയ്ക്കാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. നെറ്റ് ബാങ്കിംഗ് മുഖേനയുള്ള ഇ പേയ്‌മെന്റ്, നെഫ്റ്റ്/ആര്‍ടിജിഎസ് (ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍) കൗണ്ടറിലൂടെ അടയ്ക്കുന്ന കാശ്, ചെക്ക്, ഡിഡി, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ജിഎസ്ടി അടയ്ക്കാവുന്നതാണ്. ഈ പേയ്‌മെന്റുകള്‍ ശാഖയില്‍ നേരിട്ടെത്തി പേയ്‌മെന്റുകളും തത്സമം തീര്‍പ്പാക്കും. ഇതര ബാങ്കുകളുടെ ചെക്കുകള്‍ മുഖേനയുള്ള പേയ്‌മെന്റുകള്‍ തീര്‍പ്പാക്കുന്നത് ക്ലിയറിങ്ങിനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നെഫ്റ്റ്/ ആര്‍ടിജിഎസ് പേയ്‌മെന്റുകള്‍ ആര്‍ബിഐ സംവിധാന പ്രകാരമായിരിക്കും തീര്‍പ്പാവുക.

ബാങ്കിന്റെ സാങ്കേതിക ശേഷികള്‍ പ്രയോജനപ്പെടുത്തി പുതിയ ജിഎസ്ടി പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചതോടെ നികുതി അടവുകള്‍ക്കായി ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സംവിധാനം ലഭ്യമായിരിക്കുയാണ്. നിലവിലെ ഇടപാടുകാര്‍ക്കും ഭാവി ഇടപാടുകാര്‍ക്കും രാജ്യത്തുടനീളം ഫെഡറല്‍ ബാങ്കിന്റെ 1300 ലേറെ ശാഖകളില്‍ ഈ സേവനം ലഭിക്കുന്നതാണ്.

ഇതര ബാങ്ക് ഇടപാടുകാര്‍ക്കും കാശ്, ചെക്ക്, ഡിഡി മുഖേന ഫെഡറല്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി ജിഎസ്ടി പേയ്‌മെന്റ് ചെയ്യാവുന്നതാണ്.ഇതിനായി ജിഎസ്ടി പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍ പണമിടപാടിനുള്ള തിരിച്ചറിയല്‍ രേഖ എന്നിവയ്‌ക്കൊപ്പം ഹാജരാക്കണം.കേന്ദ്രം പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗകരിച്ചതിനെ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ജിഎസ്ടി പേയ്‌മെന്റ് സംവിധാനത്തിന് സജ്ജമായത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.