- Trending Now:
മലയാള സിനിമയിൽ ആറു വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ഭാവനയ്ക്ക് ആശംസ പോസ്റ്റിട്ട് മന്ത്രി വി ശിവൻകുട്ടി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിന്റെ ട്രയിലർ കണ്ടുവെന്നും, സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസ എന്ന രീതിയിലാണ് ശിവൻ കുട്ടിയുടെ പോസ്റ്റ്. പോസ്റ്റിന് മണിക്കൂറുകൾക്കകം നിരവധി പേരാണ് ആശംസയുമായെത്തിയത്. നേരത്തെ മലയാള സിനിമയിൽ നിന്നും മാറി നിന്ന ഭാവന ഐഎഫ്എഫ്കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായെത്തിയിരുന്നു. ഐഎഫ്എഫ്കെ വേദിയിലെത്തിയ ഭാവന മലയാളത്തിന് തിരിച്ചു വരവ് സന്ദേശം നൽകിയപ്പോൾ പുതിയ ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ഈ മാസം 17 ന് തിയേറ്ററിലെത്തുകയാണ്.
'ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ' എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടു. ഏറെ സന്തോഷം.
സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ...'
സൂപ്പർ താരം ധോണി നിർമിക്കുന്ന ആദ്യ ചിത്രം തമിഴിൽ... Read More
ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്സും ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുൺ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവന, ഷറഫുദ്ദീൻ, അനാർക്കലി നാസർ, അഫ്സാന ലക്ഷ്മി, ഷെബിൻ ബെൻസൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ കേശവ്, പ്രശോഭ് വിജയൻ, ആർട്ട്: മിഥുൻ ചാലിശേരി, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ് അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ: അലക്സ് ഇ കുര്യൻ, പ്രൊജക്ട് കോഡിനേറ്റർ: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാൻസിസ്, തിരക്കഥാ സഹായി: വിവേക് ഭരതൻ, ക്രിയേറ്റീവ് ഡയറക്ടർ & സൗണ്ട് ഡിസൈൻ: ശബരീദാസ് തോട്ടിങ്കൽ, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പിആർഒ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻസ്, പബ്ലിസിറ്റി ഡിസൈൻസ്: ഡൂഡിൽ മുനി, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.