- Trending Now:
അഞ്ച് പുതിയ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി
ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ ഭാവിയിലെ ഇലക്ട്രിക്ക് പദ്ധതി വിശദാംശങ്ങള്‍ വെളിപ്പെടുത്തി. 2023 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക്ക് ടൂ വീലറുകളും ത്രീ വീലറുകളും ഉള്‍പ്പെടെ അഞ്ച് പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതിവേഗം വളരുന്ന B2B, B2C വിഭാഗത്തില്‍ ഇത് ഇവി ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഹരിക്കും എന്ന് കമ്പനി പറയുന്നു.കമ്പനിയുടെ ഈ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ആധുനിക ഡിസൈന്‍ ഭാഷയിലാകും എത്തുക. അത് കര്‍ക്കശമായ എഞ്ചിനീയറിംഗിനെ പിന്തുണയ്ക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ഭാവിയിലെ ഉപഭോ പ്രതീക്ഷകള്‍, ഇന്ത്യന്‍ റോഡ്-ഉപയോഗ വ്യവസ്ഥകള്‍, പ്രവര്‍ത്തന സാമ്പത്തികശാസ്ത്രം എന്നിവയെ അഭിസംബോധന ചെയ്യാന്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നും കമ്പനി പറയുന്നു. ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുള്ള ആംപിയര്‍ ടൂ വീലര്‍ ശ്രേണിയുടെയും തീ വീലര്‍ ശ്രേണിയുടെയും ഡിസൈന്‍ പ്രചോദനം മാനുഷിക സാങ്കേതികവിദ്യയുടെ പ്രമേയത്തില്‍ നിന്നാണ് എന്നും ഈ ഡിസൈന്‍ മികച്ച സാങ്കേതികവിദ്യയും സുരക്ഷയും ഒരുമിച്ച് കൊണ്ടുവരുന്നു എന്നും കമ്പനി പറയുന്നു.പുതിയ ശ്രേണിയില്‍ ഒരു പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറും അടുത്ത തലമുറ കാര്‍ഗോ 3-വീലര്‍ ആശയവും ഉള്‍പ്പെടുന്നു. ഓരോ ഉല്‍പ്പന്നവും കമ്പനിയുടെ മേക്ക്- ഇന്‍-ഇന്ത്യ' ഊര്‍ജം ഉള്‍ക്കൊണ്ട് പ്രാദേശികവല്‍ക്കരണത്തോടെയാണ് നിര്‍മ്മിക്കുക.
സ്വിറ്റ്സര്‍ലന്‍ഡ് ഇലക്ട്രിക് വാഹനങ്ങളുടെ നിരോധനം പരിഗണിക്കുന്നു... Read More
ആഭ്യന്തരമായി ഉത്ഭവിച്ച ഘടകങ്ങള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് തുടരും എന്നും കമ്പനി പറയുന്നു. ഇരുചക്ര, മുച്ചക്ര വാഹന ശ്രേണിയില്‍ 33,000 യൂണിറ്റുകളുടെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയും ഗ്രീവ്‌സ് ഇലക്ട്രിക് രേഖപ്പെടുത്തി.ഓട്ടോ എക്‌സ്‌പോ കമ്പനിക്കുള്ള ഒരു നാഴികക്കല്ലാണ് എന്ന് ആവേശകരമായ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയെക്കുറിച്ച് അഭിപ്രായപ്പെട്ട ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ നാഗേഷ് ബസവന്‍ഹള്ളി പറഞ്ഞു. ടൂ വീലര്‍, ത്രീ വീലര്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇതിന്റെ സവിശേഷത എന്നും തങ്ങളുടെ പുതിയ ആധുനിക ബാന്‍ഡ് ഐഡന്റിറ്റിയും ഡിസൈന്‍ ഭാഷയും സെഗ്മെന്റിലേക്ക് കൊണ്ടുവരുന്നത് സാങ്കേതികവിദ്യയുടെ പ്രകടനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.