Sections

എവറെഡി മൊബൈൽ അസസ്സറീസ് മേഖലയിലേക്കും

Tuesday, Sep 23, 2025
Reported By Admin
Eveready Launches Power Banks and Fast Chargers in India

കൊച്ചി: മുൻനിര ബാറ്ററി, ഫ്ലാഷ് ലൈറ്റ് ബ്രാൻഡ് ആയ എവറെഡി മൊബൈൽ അസസ്സറീസ് മേഖലയിലേക്കും കടക്കുന്നു. ബിൽറ്റ് ഇൻ കേബിൾ മോഡലുകളുമായി 5000 എംഎഎച്ച് മുതൽ 20,000 എംഎഎച്ച് വരെയുള്ള പവർബാങ്കുകൾ, 12 വാട്ട് മുതൽ 65 വാട്ട് ജിഎഎൻ വരെയുളള ചാർജറുകൾ തുടങ്ങിയവ എവറെഡി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ അതിവേഗത്തിലുള്ള ആധുനിക ജീവിതശൈലിക്ക് ഉതകുന്ന വിധത്തിൽ എവറെഡിയുടെ സിഗ്നേചർ ഗുണമേൻമയും പുതുമയും ഉൾക്കൊള്ളുന്നതാണ് പുതിയ ഉൽപന്ന നിര.

ഇന്ത്യയുടെ ദൈനംദിന ജീവിതത്തിനു ശക്തി നൽകുന്ന തങ്ങളുടെ ദൗത്യത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പാണ് മൊബൈൽ അസസ്സറി വിഭാഗത്തിലേക്കുള്ള തങ്ങളുടെ കടന്നു വരവെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എവറെഡി സിഇഒ അനിർബൻ ബാനർജി പറഞ്ഞു. ദശലക്ഷക്കണക്കിനു പേർക്ക് അവരുടെ യാത്രകൾക്കിടയിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതായിരിക്കും അതീവ ഗുണമേൻമയുള്ള പവർബാങ്കുകളും ചാർജറുകളും അവതരിപ്പിക്കുന്ന തങ്ങളുടെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ ഒതുങ്ങിയ സൗകര്യപ്രദമായി ഉപയോഗിക്കാനാവുന്ന 5000 എംഎഎച്ച് മുതൽ 20,000 എംഎഎച്ച് വരെയുള്ള പവർ ബാങ്കുകളാണ് എവറെഡി അവതരിപ്പിക്കുന്നത്. കേബിൾ ഉൾപ്പെട്ട വേരിയൻറുകളും അവതരിപ്പിക്കുന്നുണ്ട്. അതിവേഗ ചാർജിങ് സാധ്യമാക്കുന്ന 65 വാട്ട് ജിഎഎൻ ചാർജറുകളും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ആപ്പിൾ, ആൻഡ്രോയ്ഡ്, ടൈപ് സി ഡിവൈസുകൾക്ക് ഉപയോഗിക്കാവുന്ന ചാർജിങ് കേബിളുകളാണ് എവറെഡി അവതരിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.