- Trending Now:
വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ബ്യൂട്ടി ആൻഡ് വെൽനെസ്, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനൽ ബേക്കറി എന്നീ കോഴ്സുകളാണ് എറണാകുളം ജില്ലയിലെ നവ സംരംഭകർക്ക് വേണ്ടി സംഘടിപ്പിക്കുന്നത്. സിങ്കപ്പൂർ വർക്ഫോഴ്സ് ഇന്റർനാഷണൽ സ്‌കിൽ സർട്ടിഫിക്കേഷൻ (WISC) ഉള്ള ഒരു മാസം നീണ്ടു നിൽക്കുന്ന കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴു ദിവസം കൊല്ലം കുളക്കടയിലുള്ള അസാപ് ട്രെയിനിംഗ് സെന്ററിലും തുടർന്നുള്ള ദിവസങ്ങളിൽ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കളമശ്ശേരിയിലും പരിശീലനം നൽകും. ആദ്യ ഘട്ടത്തിൽ 20 പേർക്ക് വീതമാണ് പരിശീലനം. ഈ മേഖലയിൽ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ജില്ലാ വ്യവസായ കേന്ദ്രം മുഖേനയോ അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസ് വഴിയോ 28/02/2023നു മുൻപായി അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക, ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം: 9188401707
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.