- Trending Now:
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം ലക്ഷ്യമിട്ട് നടപ്പാക്കുന്ന എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നു.നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും സംരംഭകര്‍ക്ക് സബ്‌സിഡി ലഭിക്കും.
വ്യവസായം ആരംഭിക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പുവരുത്തി ഖാദി ബോര്‍ഡിന്റെ വെബ്സൈറ്റായ sepg.kkvib.org വഴി നേരിട്ട് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ ഓഫീസ് മേധാവി പരിശോധിച്ച് ബാങ്കിലേക്ക് അയക്കുന്നതാണ്. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് അഞ്ച് ലക്ഷം രൂപയാണ്. ജനറല്‍ വിഭാഗം പുരുഷന്മാര്‍ക്ക് പദ്ധതിച്ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും.
വസ്ത്ര മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ സര്‍ക്കാര്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്... Read More
പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും മറ്റുപിന്നാക്ക വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് രേഖകളും അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
പദ്ധതിയ്ക്ക് പ്രത്യേക പ്രൊജക്ട് റിപ്പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ ബാങ്കുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മതിയായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണ്. ഭൂമിയുടെയും, വാഹനം ആവശ്യമുണ്ടെങ്കില്‍ അതിന്റെയും വിലകള്‍ മൊത്തം പ്രൊജക്ട് കോസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഖാദി കമ്മീഷനും അനുശാസിക്കുന്നതും ഭേദഗതി വരുത്തുന്നതുമായ എല്ലാ ലൈസന്‍സുകളും രേഖകളും കൈവശമുണ്ടായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും മറ്റു പിന്നാക്ക വിഭാഗക്കാരും അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഖാദി ഉല്പന്നങ്ങളുടെ വിപണന സാധ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ എംഡിപിഎ... Read More
മത്സ്യ-മാംസാദികളിലധിഷ്ഠിതമായവ, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, പുകയില സംബന്ധമായവ, കള്ള് ചെത്ത്, മദ്യ-മാംസ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടല്‍ വ്യവസായം മുതലായവ. തേയില, കാപ്പി, റബ്ബര്‍ മുതലായവയുടെ കൃഷി, പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍, മൃഗ സംരക്ഷണം, കൃത്രിമ കോഴിക്കുഞ്ഞുല്‍പ്പാദന യന്ത്രങ്ങളുടെയും കൊയ്ത്തുയന്ത്രങ്ങളുടെയും നിര്‍മ്മാണം തുടങ്ങിയവ.20 മൈക്രോണില്‍ താഴെ കനമുള്ളതോ നിരോധിക്കപ്പെട്ടതോ ആയ പോളിത്തീന്‍ ബാഗുകള്‍ പുന പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉപകരണങ്ങളും പരിസര മലിനീകരണം ഉണ്ടാക്കുന്ന മറ്റു പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും സംഭരണവും.ഗതാഗത വാഹനങ്ങള്‍ മുതലായ വ്യവസായ കമ്മീഷന്‍ നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്ന വ്യവസായങ്ങള്‍ ഒഴികെ ഏത് വ്യനസയാങ്ങള്‍ക്കായും അപേക്ഷിക്കാവുന്നതാണ്.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സംരംഭ സഹായ പദ്ധതിയിതാ... Read More
വ്യക്തികള്‍,സഹകരണ സംഘങ്ങള്‍,ധര്‍മ്മസ്ഥാപനങ്ങള്‍,സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം.പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിചെലവ് അഞ്ച് ലക്ഷം രൂപയാണ്.
ജനറല്‍ വിഭാഗക്കാര്‍ക്ക് മൊത്തം പദ്ധതിച്ചെലവിന്റെ 25% മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 30% വും പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 40% വും മാര്‍ജിന്‍ മണി ലഭിക്കും.
ജനറല്‍ വിഭാഗം സംരംഭകര്‍ പ്രൊജക്ട് കോസ്റ്റിന്റെ 10% സ്വന്തം മുതല്‍ മുടക്കായി പദ്ധതിയില്‍ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ ചെയ്യേണ്ടതാണ്. മറ്റു വിഭാഗങ്ങള്‍ക്ക് ഇത് അഞ്ചു ശതമാനമായിരിക്കും.
ജനറല്‍ വിഭാഗം സംരംഭകര്‍ പ്രൊജക്ട് കോസ്റ്റിന്റെ 90% തുക ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയായി ലഭ്യമാക്കണം. മറ്റ് വിഭാഗങ്ങള്‍ക്ക് ഇത് 95% ആയിരിക്കും.
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്... Read More
ഈ പദ്ധതി അനുസരിച്ച് വ്യവസായം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭകര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം വഞ്ചിയൂരുള്ള ആസ്ഥാന ഓഫീസുമായോ വെസ്റ്റ് ഫോര്‍ട്ട് റോഡിലുള്ള ജില്ലാ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0491-2534392.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.