- Trending Now:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ജിനിയറിങ് പ്രവൃത്തികളിലും നടപടിക്രമങ്ങളിലും കില വഴി പരിശീലനം സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് എന്‍ജിനിയറിങ് വിങ്ങിന്റെ ആഭിമുഖ്യത്തിലാണ് കിലയുടെ തൃശൂര്‍, കൊട്ടാരക്കര ക്യാമ്പസുകളില്‍ പരിശീലനം സംഘടിപ്പിക്കുക. മേയ്, ജൂണ്‍ മാസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസില്‍ എന്‍ജിനിയര്‍മാര്‍ക്കും പി.എസ്.സിയുടെ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കും പങ്കാളിയാവാം. സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും നിര്‍മാണ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിനും ഇതാദ്യമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് നിക്ഷേപിക്കുന്നവര്‍ ഈ പുതിയ നിയമം അറിയണം... Read More
ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ ഈടുറ്റതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ www.celsgd.kerala.gov.in ലെ പ്രൊഫോര്‍മ എഫ്.1151 മുഖേന അപേക്ഷിക്കാം. ക്യു ആര്‍ കോഡ് മുഖാന്തിരം അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.