Sections

ആപ്പിള്‍, ആമസോണ്‍ കമ്പനികളോട് നന്ദി പറഞ്ഞ് ഇലോണ്‍ മസ്‌ക്

Monday, Dec 05, 2022
Reported By admin
elon musk

ഇതിനിടെയാണ് പരസ്യം വഴി വരുമാനം ലഭിക്കുന്ന നിലവിലെ നടപടികള്‍


ആപ്പിളും, ആമസോണും തുടര്‍ന്നും ട്വിറ്ററില്‍ പരസ്യം നല്‍കും. ആപ്പിള്‍ സ്റ്റോറില്‍ ട്വിറ്ററിന് ടാക്‌സ് ഈടാക്കുന്നതുമായി ബന്ധപ്പൈട്ട് നിയമയുദ്ധം നടക്കുമെന്ന പ്രതീതി ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ മഞ്ഞുരുകല്‍. നികുതിയിലൂടെ ട്വിറ്ററിനുണ്ടാകുന്ന നഷ്ടം, പരസ്യ വരുമാനത്തിലൂടെ ഏറെക്കുറെ തിരിച്ചു പിടിക്കാമെന്നാണ് കരുതുന്നത്.

ആമസോണ്‍, ആപ്പിള്‍ കമ്പനികള്‍ ട്വിറ്ററില്‍ പരസ്യം തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചു. ആപ്പിള്‍, ട്വിറ്ററിലെ മുഴുവന്‍ പരസ്യ സംബന്ധമായ ആക്ടിവിറ്റികളും തുടരുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. ഇതിനിടെ ആമസോണ്‍, ട്വിറ്ററിലെ ഒരു വര്‍ഷത്തെ പരസ്യങ്ങള്‍ക്കായി 100 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. മടങ്ങിവരുന്ന പരസ്യദാതാക്കള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ട്വിറ്റര്‍ ഇ-മെയിലിലൂടെ അറിയിച്ചതിനു ശേഷമാണ് ഇത്.

ആമസോണ്‍, ട്വിറ്ററില്‍ പരസ്യങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തി വെച്ചിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്കിനെ, ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് ആപ്പിളിന്റെ ആസ്ഥാനത്ത് സന്ദര്‍ശിച്ചത് അടുത്തിടെയായിരുന്നു. ട്വിറ്ററിലേക്ക് മടങ്ങി വന്ന പരസ്യദാതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

ആപ്പിളും, ഇലോണ്‍ മസ്‌കും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ ഒരു ഭാഗം മാത്രമാണ് പരസ്യങ്ങള്‍. ട്വിറ്റര്‍ സബ്‌സ്‌ക്രിപ്ഷന്‍സിന്റെ 30% നികുതിയുമായി ബന്ധപ്പെട്ട കരാറാണിത്. കഴിഞ്ഞ ആഴ്ച ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട് ചില വിവാദ പരാമര്‍ശങ്ങള്‍ ഇലോണ്‍ മസ്‌ക് നടത്തിയിരുന്നു. ആപ്പ് സ്റ്റോറില്‍ ട്വിറ്ററിന് 30% നികുതി ഈടാക്കുന്നതാണ് മസ്‌കിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ യുദ്ധം ചെയ്യാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇതിനിടെയാണ് പരസ്യം വഴി വരുമാനം ലഭിക്കുന്ന നിലവിലെ നടപടികള്‍. നികുതി നല്‍കുന്നതിലൂടെ വരുന്ന നഷ്ടം നികത്താന്‍ ഇതിലൂടെ ഒരു പരിധി വരെ സാധിക്കുമെന്നാണ് കരുതുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.