- Trending Now:
ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം റബ്ബര്‍ വ്യാപാരത്തിന് മുതല്‍ക്കൂട്ടാകാന്‍ സാധ്യതയേറെയാണ്
റബ്ബറിന് ഇ-വിപണന സംവിധാനം വരുന്നു. പ്രകൃതിദത്ത റബ്ബറിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ന്റെ 'ബീറ്റാ വേര്‍ഷന്‍' റബ്ബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുന്നതിനും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കിക്കൊണ്ട് നിലവിലുള്ള വ്യാപാര സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുമാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്.
പൗള്‍ട്രി ഫാമുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്കാന് കേന്ദ്ര പദ്ധതി
... Read More
ഇ-ട്രേഡിങ് സംവിധാനത്തിലൂടെ നിലവിലുള്ള റബ്ബര്‍വ്യാപാരികള്‍ക്കും റബ്ബര്‍സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും പുതിയ വില്‍പനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോം റബ്ബര്‍ വ്യാപാരത്തിന് മുതല്‍ക്കൂട്ടാകാന്‍ സാധ്യതയേറെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.