Sections

സംരംഭക ആശയങ്ങളുള്ള കർഷകർക്ക് ആവശ്യമായ പിന്തുണയും പ്രൊജക്റ്റ് രൂപീകരണ സഹായവും നൽകുന്നതിനായുള്ള ഡി.പി.ആർ. ക്ലിനിക് ഇന്നും നാളെയുമായി നടക്കും

Monday, Apr 17, 2023
Reported By Admin
DPR for Farmers

ഡി.പി.ആർ. ക്ലിനിക് ഇന്ന്


കാർഷിക - അനുബന്ധ മേഖലകളിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള നൂതനവും പ്രയോഗികവുമായ സംരംഭക ആശയങ്ങളുള്ള കർഷകർക്ക് ആവശ്യമായ പിന്തുണയും പ്രൊജക്റ്റ് രൂപീകരണ സഹായവും നൽകുന്നതിനായുള്ള ഡി.പി.ആർ. ക്ലിനിക് ഇന്നും നാളെയുമായി (ഏപ്രിൽ 17,18) കളർകോടുള്ള കൃഷി വകുപ്പിന്റെ ആത്മ ഹാളിൽ നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള 22 കർഷക സംരംഭകർ അവരുടെ ആശയങ്ങൾ ഈ ക്ലിനിക്കിൽ അവതരിപ്പിക്കും. കാർഷിക സർവ്വകലാശാല, കേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ, കമ്മോഡിറ്റി ബോർഡുകൾ, വിവിധ കേന്ദ്ര- സംസ്ഥാന ഏജൻസികൾ എന്നിവിടങ്ങളിലെ വിദഗ്ധർ, നബാർഡ്, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ സംരംഭകരുമായി തത്സമയം ആശയ വിനിമയം നടത്തും. ഈ പദ്ധതി രേഖയുടെ പ്രകാശനം ഏപ്രിൽ 27-ന് ഹരിപ്പാട് നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. കൃഷി വകുപ്പിൻറെ സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യമാണ് ഇതിനാവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.