Sections

സ്റ്റാര്‍ട്ടപ് സ്റ്റാര്‍ട്ട് ചെയ്യും മുമ്പ് ഇവയൊക്കെ ചെയ്യണേ...

Monday, Jan 17, 2022
Reported By Admin
startup

ഇനിയാണ് കേരള സ്റ്റാര്‍ട്ട് മിഷനില്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്


സ്റ്റാര്‍ട്ടപ് തുടങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ അറിയണം. ആദ്യമായി കമ്പനി റജിസ്റ്റര്‍ ചെയ്യണം.തുടര്‍ന്ന് സ്റ്റാര്‍ട്ടപ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ റജിസ്റ്റര്‍ ചെയ്യാം.

കോര്‍പ്പറേറ്റ് മന്ത്രാലയത്തിനു കീഴിലാണ് കമ്പനി റജിസ്റ്റര്‍ ചെയ്യേണ്ടത്. ഒറ്റയ്‌ക്കോ പങ്കാളിത്ത വ്യവസ്ഥയിലോ ഇതു ചെയ്യാം. റജിസ്‌ടേഷനു ശേഷം ലഭിക്കുന്ന കമ്പനി ഐഡി ഉപയോഗിച്ച് www.startupindia.gov.in വഴി അപേക്ഷ നല്‍കണം. 

അപേക്ഷാഫീസ് ഇല്ല. ഒരാഴ്ചയ്ക്കകം അനുമതി ലഭിക്കും. ഇതോടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കമ്പനിക്ക് ലഭിക്കും. ഇനിയാണ് കേരള സ്റ്റാര്‍ട്ട് മിഷനില്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്.

www.startups.startupmission.in എന്ന വെബ്സൈറ്റിലൂടെ വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം. ഇതിനും അപേക്ഷാഫീസ് ഇല്ല. രണ്ടു മൂന്നു ദിവസത്തിനകം അനുമതി ലഭിക്കും.സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കുന്ന യുണീക് ഐഡിയാണ് റജിസ്‌ട്രേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍. സ്റ്റാര്‍ട്ടപ് ഇന്ത്യ, കേരള സ്റ്റാര്‍ട്ടപ് എന്നിവയുടെ പരിപാടികളും പദ്ധതികളും റജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് ലഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.