Sections

മഴക്കെടുതിയിലുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൃഷി വകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു

Thursday, Jul 06, 2023
Reported By Admin
Agri News

കൃഷി വകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു


മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

  • തിരുവനന്തപുരം: 9446289277, 9562435768
  • കൊല്ലം: 9447905620, 9497158066
  • പത്തനംതിട്ട: 9446041039,9446324161
  • ആലപ്പുഴ: 7559908639, 9539592598
  • കോട്ടയം: 9446333214, 7561818724
  • എറണാകുളം: 8921109551, 9496280107
  • തൃശ്ശൂർ: 9495132652, 8301063659
  • ഇടുക്കി: 9447037987, 8075990847
  • പാലക്കാട്: 8547395490, 9074144684
  • മലപ്പുറം: 9744511700, 9446474275
  • കോഴിക്കോട്: 9847402917, 9383471784
  • വയനാട്: 9495622176, 9495143422
  • കണ്ണൂർ: 9383472028, 9495887651
  • കാസർഗോഡ്: 9446413072, 7999829425

കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ നൽകാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകൾ സന്ദർശിക്കണം.



കാർഷിക മേഖലയുമായി ബന്ധപ്പെട്ട സ്കീമുകൾ ലോണുകൾ, വിവിധ പദ്ധതികൾ തുടങ്ങിയവയുടെ അപ്ഡേറ്റുകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.