- Trending Now:
കോട്ടയം: കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്‌ലൂം&ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
ജൂലൈ ഒന്നിന് 15നും 23നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20% സീറ്റുകള്‍ നെയ്ത്തുവിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണംചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ ജൂലൈ 12നകം www.iihtkannur.ac.in എന്ന വൈബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 0497 235390, 0497 2965390 എന്നീ നമ്പറുകളിലും www.iihtkannur.ac.in എന്ന് വൈബ്‌സൈറ്റിലും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.