- Trending Now:
- Cough syrups
- Wipro
- syrup
ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച ഒറ്റ മോതിരമെന്ന് ഗിന്നസ് റെക്കോര്‍ഡിലിടം പിടിച്ച വജ്ര മോതിരം തിരൂര്‍ മെജസ്റ്റിക് ജുവലേഴ്‌സ് പ്രദര്‍ശിപ്പിക്കും.ഒക്ടോബര്‍ 18 മുതല്‍ 22 വരെയാണ് പ്രദര്‍ശനം.വജ്രാഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രി വി അബ്ദുറഹിമാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
മെജസ്റ്റിക് ജുവലേഴ്‌സിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പരിപാടി ഒരുക്കുന്നത്.കാരാത്തോട് ഇങ്കല്‍ എജ്യൂസിറ്റിയിലുള്ള സ്വന്തം ഫാക്ടറിയില്‍ രൂപകല്‍പ്പന ചെയ്ത സ്വ ഡയമണ്ട് നിര്‍മ്മിച്ച വജ്രമോതിരമാണിത്. ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചതിനുള്ള ഏഷ്യന്‍ റെക്കോര്‍ഡും ഈ മോതിരത്തിന് ലഭിച്ചിട്ടുണ്ട്.24769 പ്രകൃതിദത്തമായ വജ്രക്കല്ലുകള്‍ പതിപ്പിച്ച കൂണിന്റെ മാതൃകയിലുള്ള ദി ടച്ച് ഓഫ് ആമി മോതിരമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.