Sections

ജിഎസ്ടി പേയ്മെൻറ് സൗകര്യവുമായി ഡിസിബി ബാങ്ക്

Tuesday, Mar 26, 2024
Reported By Admin
DCB Bank

കൊച്ചി: ജിഎസ്ടി പേയ്മെൻറ് പോർട്ടലുമായുള്ള സംയോജനം വിജയകരമായി പൂർത്തിയാക്കിയതായി ഡിസിബി ബാങ്ക് അറിയിച്ചു. ഇതോടെ നികുതിദായകർക്ക് ഓൺലൈനായും ബാങ്കിൻറെ ബ്രാഞ്ചുകൾ വഴിയും ചരക്കു സേവന നികുതി അടക്കാനാവും. സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി, യുജിഎസ്ടി തുടങ്ങിയവയെല്ലാം ജിഎസ്ടിഎൻ പോർട്ടൽ വഴി അടക്കാനാവും.

നികുതിദായകർക്ക് ജിഎസ്ടി സംബന്ധമായ എല്ലാ സേവനങ്ങളും ചുമതലകളും നിറവേറ്റാൻ പോർട്ടൽ സൗകര്യമൊരുക്കും. ഡിസിബി ബാങ്കിൻറെ ഉപഭോക്താക്കൾക്കും അല്ലാത്തവർക്കും ബാങ്ക് ബ്രാഞ്ച് ശൃംഖല വഴി ജിഎസ്ടി പേയ്മെൻറ് അടക്കാനാവും. ഇതിനു പുറമെ ഡിസിബി ബാങ്ക് ഉപഭോക്താക്കൾക്ക് ഡിസിബി ബാങ്ക് ഇൻറർനെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ച് ഓൺലൈനായും അടക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.