Sections

പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് 28 കോടി രൂപ മാറ്റിവെച്ച് ക്ഷീരവികസന വകുപ്പ്

Saturday, Jul 23, 2022
Reported By Admin

മന്ത്രി ജെ ചിഞ്ചുറാണി തന്റെ  ഫേസ്ബുക്ക് വഴിയാണ് വിവരങ്ങള്‍ പങ്കുവെച്ചത്

 

ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് സംഘത്തില്‍ അളക്കുന്ന പാലിന് ഒരു ലിറ്ററിന് 4 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ തീരുമാനിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തന്റെ  ഫേസ്ബുക്ക് വഴിയാണ് വിവരങ്ങള്‍ പങ്കുവെച്ചത്.

ഓഗസ്റ്റ് മുതല്‍ എല്ലാ മാസവും  പത്താം തീയതിക്ക് മുമ്പായി ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നതാണ്. ആദ്യ ഗഡു  ഓഗസ്റ്റ് മുതല്‍ നല്‍കി തുടങ്ങുന്നതാണ്.  ക്ഷീര വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് ഉപയോഗിച്ചാണ്. ഇതിനായി ക്ഷീരവികസന വകുപ്പ് 28 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.