Sections

സൈറസ് മിസ്ത്രിയുടെ മരണത്തിന് ഔദ്യോഗിക വിശദീകരണവുമായി മെഴ്‌സിഡീസ് ബെന്‍സ്

Thursday, Sep 15, 2022
Reported By MANU KILIMANOOR

വാഹനം ഇടിക്കുമ്പോള്‍ വാഹനത്തിന്റെ വേഗം 89 കിലോമീറ്ററായിരുന്നു

 

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.സൈറസ് മിസ്ത്രിക്ക് പുറമെ, അദ്ദേഹത്തിന്റെ സുഹൃത്തായ ജഹാംഗിര്‍ പാണ്ഡോളെയും അപകടത്തില്‍ മരിച്ചിരുന്നു. മെഴ്‌സിഡീസിന്റെ ജിഎല്‍സി മോഡല്‍ ആഡംബര വാഹനമാണ് അപകടത്തില്‍പെട്ടത്. സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയിരുന്നതായി വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് അറിയിച്ചു.

കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പോലീസിന് ബെന്‍സ് അധികൃതര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. അപകടത്തിന് ഏതാനുംനിമിഷം മുമ്പുവരെ കാര്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.മിസ്ത്രി പിന്‍സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്.അദ്ദേഹം ഉള്‍പ്പെടെ രണ്ടു പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്. ഒന്‍പതു മിനിറ്റില്‍ 20 കിലോ മീറ്റര്‍ കാര്‍ മറികടന്നിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.