Sections

സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അന്വേഷിക്കാനായി മെഴ്‌സിഡസ് ബെന്‍സ്

Wednesday, Sep 14, 2022
Reported By MANU KILIMANOOR

അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിന് ശേഷം കാര്‍ കമ്പനി പോലീസിന് സമര്‍പ്പിക്കും

 

വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളിന്റെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഴ്‌സിഡസ് ബെന്‍സ് സാങ്കേതിക വിദഗ്ധരുടെ ഒരു സംഘത്തെ ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിനായി ഹോങ്കോങ്ങില്‍ നിന്നുള്ള ഈ മെഴ്‌സിഡസ് ബെന്‍സ് ടീം സൈറസ് മിസ്ത്രിയുടെ അപകടസ്ഥലം സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.ഹോങ്കോങ്ങില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘം ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയ്ക്ക് സമീപം അപകടസ്ഥലം സന്ദര്‍ശിച്ചത്. അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് സമര്‍പ്പിക്കും.

വാഹനാപകടത്തെക്കുറിച്ചുള്ള എല്ലാ കണ്ടെത്തലുകളും അടങ്ങിയ അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിന് ശേഷം കാര്‍ കമ്പനി പോലീസിനും സമര്‍പ്പിക്കും.സെപ്തംബര്‍ 4 ന് മുംബൈയിലെ പാല്‍ഘര്‍ ജില്ലയിലെ പാലത്തിലെ റോഡ് ഡിവൈഡറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.അപകടസമയത്ത് മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ആഡംബര എസ്യുവിയുടെ പിന്‍സീറ്റില്‍ സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും ഉണ്ടായിരുന്നു. മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമായെന്നും ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കാന്‍ ഇടയാക്കിയെന്നും ആണ് റിപ്പോര്‍ട്ടുകള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.