Sections

രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍നായി കൊച്ചി ഒരുങ്ങുന്നു

Wednesday, Aug 10, 2022
Reported By MANU KILIMANOOR
cyber security

ആഗോള കുറ്റ കൃത്യങ്ങള്‍ എല്ലാ രാജ്യങ്ങളുടേയും സഹകരണത്തോടെ മാത്രമേ തടയിടാനാകൂ

 

സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടി വീണ്ടും കൊച്ചി ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് കോണ്‍ഫറന്‍സുകളും വെര്‍ച്വലില്‍ നടന്നപ്പോള്‍ ആഗോള തലത്തിലുള്ള സൈബര്‍ വിദഗ്ധര്‍ക്ക് വീണ്ടും നേരിട്ട് ഒത്തുകൂടാനുള്ള വേദി കൂടിയാകുകയാണ് ഇത്തവണത്തെ കോണ്‍ഫറന്‍സ്.

കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനവും, ബിസിനസ് രംഗത്തുമെല്ലാം ഉണ്ടായ കുതിച്ച് ചാട്ടത്തിനൊപ്പം തന്നെ സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റുള്ള കുറ്റകൃത്യങ്ങളില്‍ ഏറിയ പങ്കിനും അതാണ് രാജ്യങ്ങളിലെ പോലീസിനും, നിയമസംവിധാനത്തിനും നടപടി എടുക്കാമെന്നിരിക്കെ സൈബര്‍ രംഗത്തെ ആഗോള കുറ്റ കൃത്യങ്ങള്‍ക്ക് എല്ലാ രാജ്യക്കാരുടേയും സഹകരണത്തോടെ മാത്രമേ തടയിടാനാകൂവെന്നതും ഈ കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഓണ്‍ലൈന്‍ സേവനങ്ങളും, പഠനങ്ങളും സര്‍വ്വ സാധാരണമായതോടെ അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കു പോലും സൈബര്‍ രംഗത്തെ സുരക്ഷയ്ക്ക് പ്രാധാന്യം ലഭിക്കേണ്ട തരത്തിലുള്ള ആശയ വിനിമയമാണ് ഈ കോണ്‍ഫറന്‍സില്‍ നടക്കുന്നത്. അതിനാല്‍ തന്നെ എല്ലാ മേഖലയില്‍പ്പെട്ടവരും ഈ കോണ്‍ഫറന്‍സിന്റെ ഭാഗമാകേണ്ടത് അനിവാര്യമെന്ന് തന്നെയാണ് കൊക്കൂണ്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍  ശ്രീ  മനോജ് എബ്രഹാം ഐപിഎസ് വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ കുട്ടികളുടെ സൈബര്‍ സുരക്ഷയ്ക്ക് മുന്‍ തൂക്കം നല്‍കുന്ന കോണ്‍ഫറന്‍സിന്റെ തീം  കണക്ട്- കൊളാബ്രിലേറ്റ്- കോണ്‍ട്രിബ്യൂട്ട് എന്നതാണ്.  കൗണ്ടര്‍ ചൈള്‍ഡ് സെക്‌സ്ഷ്യല്‍ എക്‌സപ്ലോറ്റേഷന്‍ യൂണിറ്റിന് (ccse) വേണ്ടി ഇത്തവണയും പ്രത്യേക വിഭാഗം തന്നെയുണ്ട്. കോണ്‍ഫറന്‍സിന് മുന്നോടിയായി സെപ്തംബര്‍ 21, 22 തീയതികളില്‍ നടക്കുന്ന പ്രീ കോണ്‍ഫറന്‍സില്‍ എട്ടോളം വിഷയങ്ങളില്‍ ഇന്റര്‍നാഷണല്‍ ട്രെയിനേഴ്‌സ് നേരിട്ട് പരിശീലനം നല്‍കും

23 ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഫറന്‍സിന്റെ ഔദ്യോ?ഗിക ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും.  ചീഫ് ഓഫ് നേവല്‍ സ്റ്റാഫ്  അഡ്മിറല്‍ രാധാകൃഷ്ണന്‍ ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. 

24 ന് നടക്കുന്ന  CCSE  ട്രാക്കിന്റെ  ഉദ്ഘാടനം നോബല്‍ പ്രൈസ് ജേതാവ് ശ്രീ. കൈലാസ് സത്യാര്‍ത്ഥി നിര്‍വ്വഹിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ സംഘടനയായ ബച്പന്‍ ബചാവോ ആന്തോളന്റെ നേതൃത്വത്തില്‍  കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമണങ്ങളും, ചൈല്‍ഡ് ട്രാഫിക്കിംഗ്, മനുഷ്യക്കടത്തുമായി  ബന്ധപ്പെട്ട് മുഴുവന്‍ ദിന ശില്‍പശാലയും സംഘടിപ്പിക്കും. അവരോടൊപ്പം   ഇന്റര്‍ നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ മിസിംഗ് ആന്റര്‍ എക്‌സ്‌പോറ്റഡ് ചിള്‍ഡ്രന്‍ വൈസ് പ്രസിഡന്റ് ഗുരീര്‍മോ ഗലാസിയാ, ജോനാതന്‍ റോസ് - (ഓസ്‌ട്രേലിയന്‍ പോലീസ്),  റോബര്‍ട്ട് ഹോള്‍നസ് - (ബ്രിട്ടീഷ് ക്രൈം ഏജന്‍സി പ്രതിനിധി) എന്നിവര്‍ പങ്കെടുക്കും. 

സൈബര്‍ കുറ്റകൃത്യ രം?ഗത്തെ ആഗോള അന്വേഷണത്തിന്റെ സാധ്യതകള്‍ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തില്‍ വിദേശ പ്രതിനിധികളെ ഉള്‍പ്പെടുത്തി പാനല്‍ ചര്‍ച്ചയും നടത്തും.24 ന് നടക്കുന്ന സമാപന സമ്മേളനം  കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍  ഉദ്ഘാടനം ചെയ്യും.

കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് കുട്ടികളുടെ സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന കൂട്ട് പദ്ധതി കൊച്ചി മേഖല ഔദ്യോഗിക ഉദ്ഘാനം 22  ആം തീയതി  ഐഎംഎ ഹാളില്‍  ബഹു ഗവര്‍ണര്‍ മുഹമ്മദ് ഖാന്‍   ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും , അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ബോധവത്കരണം നല്‍കുന്ന പരിപാടിയാണ് ഐഎഎ ഹാളില്‍ നടക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.