Sections

ക്രോമയിൽ ഇൻഡിപെൻഡൻസ് ഡേ സെയിൽ ഹോം അപ്ലയൻസസ്, സ്മാർട്ട് ഫോണുകൾ, ഓഡിയോ തുടങ്ങിയവയിൽ വൻ ഇളവുകൾ

Friday, Aug 11, 2023
Reported By Admin
Croma

കൊച്ചി: സ്വാതന്ത്ര്യത്തിൻറെ 76-ാമത് വാർഷികത്തോട് അനുബന്ധിച്ച് ക്രോമ ഇൻഡിപെൻഡൻസ് ഡേ സെയിൽ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 വരെ നീണ്ടു നിൽക്കുന്ന ഇൻഡിപെൻഡൻസ് ഡേ സെയിലിലൂടെ സ്മാർട്ട് ഫോണുകൾ, ടിവികൾ, ഹോം അപ്ലയൻസസുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. 385-ൽ ഏറെയുള്ള സ്റ്റോറുകളിലും വെബ്‌സൈറ്റായ രൃീാമ.രീാ ലും ഇതു ലഭ്യമാണ്.

55 ഇഞ്ച് ഓലെഡ് ടിവി പ്രതിമാസം 2,999 രൂപ പ്രതിമാസ തിരിച്ചടവിൽ ലഭ്യമാണ്.  ക്രോമ ഒലെഡ് ഗൂഗിൾ ടിവി 50,999 രൂപ മുതൽ ലഭ്യമാണ്. ചാർകോൾ സാങ്കേതികവിദ്യയുമായെത്തുന്ന 28 ലിറ്റർ കൺവെക്ഷൻ മൈക്രോ വേവുകൾ 1499 രൂപ എന്ന പ്രതിമാസ തിരിച്ചടവിൽ ലഭിക്കും.

ഭക്ഷണത്തിൻറെ ഫ്രഷ്‌നസ് ഉറപ്പാക്കാൻ ക്രോമയുടെ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ ശ്രേണിയുണ്ട്. 1,999 രൂപ മുതലെന്ന ഇഎംഐയിൽ ഇവ ലഭ്യമാണ്. ക്രോമയുടെ 26,990 രൂപയിൽ ആരംഭിക്കുന്ന ഇൻവെർട്ടർ കൺവെർട്ടബിൾ റഫ്രിജറേറ്ററുകൾ വൈദ്യുതി ബിൽ ലാഭിക്കുവാൻ സഹായിക്കുന്നവയാണ്.

ഹോം അപ്ലയൻസസുകൾക്കു പുറമെ ക്രോമ 5ജി ഫോണുകളിലും ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.  5ജി ഫോണുകൾക്ക് 12,499 രൂപ മുതൽ വില ആരംഭിക്കുന്നു. കൂടാതെ തെരഞ്ഞെടുത്ത മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ഒരു സ്മാർട്ട് വാച്ചോ മറ്റ് അസസ്സറികളോ വെറും 49 രൂപയ്ക്ക് ലഭിക്കും. ആപ്പിൾ, സാംസഗ്, വൺപ്ലസ് തുടങ്ങി നിരവധി ജനപ്രിയ സ്മാർട്ട് ഫോൺ ബ്രാൻഡുകൾ ക്രോമയിൽ ലഭ്യമാണ്.

ക്രോമ ഓഡിയോ വിഭാഗത്തിലും ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.  വെറും 4,199 രൂപ മുതൽ ആരംഭിക്കുന്ന ഡൈനാമിക് പാർട്ടി സ്പീക്കറുകൾ ക്രോമയുടെ സ്വാതന്ത്ര്യ ദിന സെയിലിൽ ലഭിക്കും.

വെറും 2999 രൂപ മുതൽ മെറ്റാലിക് വെയറബിൾ സ്മാർട്ട് വാച്ചുകൾ ലഭിക്കും. പ്രീമിയം സ്മാർട്ട് വാച്ചുകൾ തേടുന്നവർക്ക് ഏറ്റവും പുതിയ ആപ്പിൾ സ്മാർട്ട് വാച്ചുകൾ 25,400 രൂപ മുതൽ ക്രോമ സ്റ്റോറുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

കൂടാതെ 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 15 ശതമാനം വരെ കാഷ്ബാക്കും ക്രോമ നൽകുന്നുണ്ട്. 24 മാസം വരെയുള്ള ലളിതമായ ഇഎംഐ ഓപ്ക്ഷനും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.