Sections

ഇൻപുട് ഡീലർമാർക്കും സംരംഭകർക്കും കോഴ്സ്

Friday, Apr 05, 2024
Reported By Admin
Course for Input Dealers and Entrepreneurs

കാർഷിക മേഖലയിലെ ഇൻപുട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ് ടെൻഷൻ സർവീസ് ഫോർ ഇൻപുട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 80 സെഷനുകളും എട്ട് ഫീൽഡ് സന്ദർശനങ്ങളും ഉണ്ടാകും. 20,000 രൂപയാണ് കോഴ്സ് ഫീസ്. താത്പര്യമുള്ളവർ കൃഷി ഭവനിൽ ലഭ്യമായ അപേക്ഷകൾ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാർശ സഹിതം ഏപ്രിൽ 15ന് മുൻപായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.