- Trending Now:
നമുക്ക് ചുറ്റിലും വലിയ വിജയസാധ്യതകളുള്ള ധാരാളം ബബിസിനസുകളുണ്ട്.അത്തരത്തിലൊന്നാണ് കൂളന്റ് നിര്‍മ്മാണം.വാഹനങ്ങളുടേയും മറ്റും എന്‍ജിന്‍ തണുപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഉല്‍പ്പന്നമാണ് കൂളന്റ്. പണ്ടുകാലങ്ങളില്‍ കൂളന്റുകള്‍ക്കു പകരം വെള്ളമാണ് ഇതിനു ഉപയോഗിച്ചിരുന്നത്. എന്നാല്‍ വെള്ളനു പകരം ഇന്ന് കൂളന്റുകള്‍ ഉപയോഗിക്കുന്നു.
ഫുഡ് ബിസിനസിന് fssai ലൈസന്‍സ് വേണം എന്നാല്‍ ഇനിയും സംശയം ബാക്കിയുണ്ടല്ലേ?... Read More
കാറുകളില്‍ മാത്രമല്ല ബൈക്കുകളിലും കൂളന്റുകള്‍ ഉപയോഗിക്കുന്നു. വിപണിയില്‍ പ്രമുഖ കമ്പനികളുടെ കൂളന്റുകള്‍ ലിറ്ററിന് 250 രൂപയ്ക്കു മുകളില്‍ വിലവരും.കൂളന്റുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന രാസവസ്തു എത്ലിന്‍ ഗ്ലൈക്കോള്‍ ആണ്. ഒട്ടുമിക്ക എല്ലാ കെമിക്കല്‍ കടകളിലും ഇതു ലഭ്യമാണ്. ഒരു ലിറ്ററിന് 75 രൂപയില്‍ താഴെ മാത്രമേ വില വരികയുള്ളു. നല്ലൊരു കൂളന്റിന്റെ 80- 90 ശതമാനവും എത്ലിന്‍ ഗ്ലൈക്കോള്‍ ആയിരിക്കും. പിന്നെ ആവശ്യം ഡീമിനറലൈസ്ഡ് വാട്ടര്‍ ആണ്. അഞ്ചു ലിറ്റര്‍ ഡീമിനറലൈസഡ് വാട്ടറിന് 110 രൂപയോളമോ വിലയുള്ളു.ലാബുകളിലേക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഇവ ലഭ്യമാണ്. ഇവ രണ്ടും ഉണ്ടെങ്കില്‍ കൂളന്റ് നിര്‍മാണം ആരംഭിക്കാം.
ആദ്യം എത്ലിന്‍ ഗ്ലൈക്കോള്‍ വലിയൊരു ജാറിലേക്ക് ഒഴിക്കുക. തുടര്‍ന്ന് ആവശ്യത്തിന് ഡീമിനറലൈസ്ഡ് വാട്ടര്‍ (ഒരു ലിറ്ററിന് 100 എം.എല്‍.) ചേര്‍ക്കുക. ഏതു കളറിലാണോ കൂളന്റിനു വേണ്ടത്, അതിനാവശ്യമായ കളര്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയാല്‍ കൂളന്റ് തയ്യാര്‍.ഈ പറഞ്ഞ രീതിയില്‍ ഒരു ലിറ്റര്‍ കൂളന്റ് നിര്‍മിക്കുന്നതിന് 100 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്.വലിയ രീതിയില്‍ ഹോള്‍സെയില്‍ ആയി സാധനങ്ങള്‍ വാങ്ങിയാല്‍ വില ഇനിയും കുറയും. വിപണിയില്‍ എത്തിക്കാന്‍ ആവശ്യമായ പ്ലാസ്റ്റിക് ക്യാനുകളും മറ്റും ഹോള്‍സെയില്‍ ആയി കുറഞ്ഞ വിലയ്ക്കു ലഭിക്കും.
പരമ്പരാഗത വ്യവസായങ്ങള്‍ വളരാന്‍ 5 കോടി വരെ ; പുനരുജ്ജീവിപ്പിക്കാന്‍ SFURTI പദ്ധതി
... Read More
ഇങ്ങനെ നിര്‍മിക്കുന്ന കൂളന്റുകള്‍ വിപണിയില്‍ എത്തുമ്പോള്‍ കുറഞ്ഞത് 150- 200 രൂപയെങ്കിലും വില ലഭിക്കും. നിലവില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളേക്കാള്‍ അല്‍പം വില കുറച്ചു നല്‍കിയാല്‍ വിപണിയും പിടിക്കാം. നിശ്ചിത ഇടവേളയില്‍ കൂളന്റ് മറണമെന്നതിനാലും, വാഹന ഉപയോഗം വര്‍ധിക്കുന്നതിനാലും ലാഭം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല.കേരളത്തില്‍ കൂളന്റുകള്‍ നിര്‍മിക്കുന്ന സംരംഭങ്ങള്‍ കുറവാണെന്നതാണ് സത്യം. ഇന്ന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന കൂളന്റുകളില്‍ അധികവും തമിഴ്നാട്ടിലും, ആന്ധ്രയിലും, കര്‍ണാടകയിലുമെല്ലാം ഗ്രാമപ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നവയാണ്.അതുകൊണ്ട് തന്നെ കേരളത്തില്‍ കൂളന്റു നിര്‍മ്മാണത്തിന് വലിയ വിപണി ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.