Sections

കണക്ട് കരിയർ ടു ക്യാമ്പസ് തൊഴില്‍ പരിശീലന പരിപാടി| connect career to campus kerala

Tuesday, Aug 02, 2022
Reported By admin
career news

നൈപുണ്യ വികസന ഏജന്‍സികളുടെ കോഴ്സുകള്‍ സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ നൂതന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ തൊഴിലന്വേഷകര്‍ക്ക് ലഭ്യമാക്കുന്ന സ്‌കില്‍ കാറ്റലോഗിന്റെ  ഉദ്ഘാടനം

 

നാല്‍പത് ലക്ഷം യുവജനങ്ങള്‍ക്ക് പരിശീലനവും ഇരുപത് ലക്ഷം പേര്‍ക്ക് തൊഴിലും നല്‍കി സംസ്ഥാനത്തെ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരളത്തിലെ കലാലയങ്ങളില്‍  നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കാനും, തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്ന ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുന്നതിനുമായി  ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെയും  കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ''കണക്ട് കരിയര്‍ ടു ക്യാമ്പസ്'' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭാസ -പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡിയായ നാഷണല്‍ കൌണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (എന്‍.സി.വി.ഇ .ടി ) യുടെ അസസ്മെന്റ് ഏജന്‍സിയും അവാര്‍ഡിംഗ് ബോഡിയുമായി തിരഞ്ഞെടുക്കപ്പെട്ട ഇരട്ട അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും, കോളേജ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഡി.ഡബ്ലു.എം.എസില്‍ ഒരുക്കുന്ന ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും  മന്ത്രി നിര്‍വ്വഹിക്കും.

തൊഴില്‍മേഖലയിലേക്കാവശ്യമായ മാനുഷിക വിഭവത്തിന്റെ ലഭ്യതയും ആവശ്യവും വിതരണവും കൈകാര്യം ചെയ്യുന്ന, തൊഴില്‍ അന്വേഷകരെയും, തൊഴില്‍ ദാതാക്കളെയും, നൈപുണ്യ വികസന സ്ഥാപനങ്ങളെയും ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്ന 'പ്ലാറ്റ്ഫോം  ഓഫ്  പ്ലാറ്റ്ഫോംസ്'  ആയി രൂപകല്‍പന ചെയ്തിരിക്കുന്ന ഡി.ഡബ്ലു.എം.എസ്  കണക്ട്'  മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.നൈപുണ്യ വികസന ഏജന്‍സികളുടെ കോഴ്സുകള്‍ സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ നൂതന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ തൊഴിലന്വേഷകര്‍ക്ക് ലഭ്യമാക്കുന്ന സ്‌കില്‍ കാറ്റലോഗിന്റെ  ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും.

ഡി.ഡബ്ലു.എം.എസ്  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ തൊഴിലന്വേഷകര്‍ക്കും ആത്മവിശ്വാസത്തോടെ ഒരു അഭിമുഖത്തില്‍ എങ്ങനെ  പങ്കെടുക്കാം, ഗ്രൂപ്പ് ഡിസ്‌കഷന്‍, മോക്ക് ഇന്റര്‍വ്യൂ തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനം നല്‍കി  തൊഴിലന്വേഷകരെ തൊഴിലിലേക്ക് നയിക്കുവാനും സഹായിക്കുന്ന വര്‍ക്ക് റെഡിനസ്സ് പരിപാടിയുടെ  ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന  സി.ഐ. ഐ, ലിന്‍കഡ് ഇന്‍, അവൈന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, ടി - സീക്, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ഏജന്‍സികളുമായുള്ള സഹകരണത്തിന്റെ  പ്രഖ്യാപനവും  ധനകാര്യ  മന്ത്രി  കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. ഇവരുമായുള്ള ധാരണാപത്ര കൈമാറ്റവും ചടങ്ങില്‍ നടക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.