- Trending Now:
കൊച്ചി: അമേരിക്കൻ ഐസ്ക്രീം ബ്രാൻഡായ കോൾഡ് സ്റ്റോൺ ക്രീമറിയുടെ കൊച്ചിയിലെ മൂന്നാമത്തെ ഔട്ട്ലെറ്റ് ജോസ് ജംഗ്ഷനിൽ ആരംഭിച്ചു. ബിംബിസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി. എ അബ്ദുൽ ഗഫൂർ ഔട്ട്ലെറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ദിവസേന പുതിയ ക്രീമുകൾ ഉപയോഗിച്ചും 100% വെജിറ്റേറിയനുമായാണ് ഐസ്ക്രീം നിർമ്മിക്കുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ടോപ്പിംഗ്സും, ഫ്ളേവേഴ്സും ഉപയോഗിച്ച് മിൽക്ക് ഷേക്ക്, സ്മൂത്തീസ്, ഐസ്ക്രീം കേക്ക്, കോഫി, കുക്കീസ്, പേസ്റ്റ്റീസ്, സൺഡേസ് എന്നീ വെറൈറ്റികളിലാണ് ഐസ്ക്രീം ലഭ്യമാക്കുന്നത്. 75 രൂപ മുതലുള്ള ഐസ്ക്രീം ഉൽപ്പന്നങ്ങൾ ഈ ഷോറൂം വഴി ലഭ്യമാകും.
പാട്ടുപാടിയും, ഡാൻസ് ചെയ്തും ഉപഭോക്താക്കളെ വിസ്മയിപ്പിച്ചാണ് ഐസ്ക്രീം ക്രൂ തൽസമയം ഐസ്ക്രീം നിർമ്മിക്കുന്നത്. ടേബിൾസ് ഇന്ത്യയുടെ കീഴിലുള്ള യുഎസ് ഐസ്ക്രീം ബ്രാൻഡാണ് കോൾഡ് ക്രീമറി. ഇന്ത്യയിലെ പതിനൊന്നാമത്തെ ഔട്ട്ലെറ്റാണ് ജോസ് ജംഗ്ഷനിൽ ആരംഭിച്ചത്, പനമ്പള്ളി നഗറിലും, കൊച്ചി , തിരുവനന്തപുരം ലുലു മാളുകളിലുമാണ് കേരളത്തിലെ മറ്റ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.
6 മാസത്തിനിടെ 100ലേറെ വിതരണ ഷോറൂമുകൾ തുറന്ന് ജോയ് ഇ-ബൈക്ക്... Read More
സൗദ ഗഫൂർ, ടേബിൾസ് വൈസ് പ്രസിഡന്റ് സാജൻ അലക്സ്, ടേബിൾസ് ഇന്ത്യ ജനറൽ മാനേജർ സുമന്ത ഗുഹ, ലുലു ഫിനാൾഷ്യൽസ് ഡയറക്ടർ മാത്യു വിളയിൽ, ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമിറ്റത്തൊടി, ടേബിൾസ് ഡിജിഎം അരുൺ സി.എസ്. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.