- Trending Now:
കൊച്ചി: ഇന്ത്യയിലെ ചില്ലറ വ്യാപാരികളിലേക്ക്(പലചരക്ക് കടകൾ) ഉൽപ്പന്നങ്ങൾ അതിവേഗം എത്തിക്കുന്നതിനും സൗകര്യപ്രദമായി സ്റ്റോക്ക് കൈകാര്യം ചെയ്യുന്നതിനുമായി എഐ പ്രാപ്തമാക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം 'കോക്ക് ബഡ്ഡി' കൊക്കകോള ഇന്ത്യ വികസിപ്പിച്ചെടുത്തു.
ഇന്ത്യയിലെ ഏതൊരു എഫ്എംസിജി ഇബി2ബി റീട്ടെയിൽ പ്ലാറ്റ്ഫോമിനേക്കാളും ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നായി കോക്ക് ബഡ്ഡി ഇതിനകം മാറിക്കഴിഞ്ഞു. 10 ലക്ഷത്തിലധികം ചില്ലറ വ്യാപാരികൾ ഇത് ഉപയോഗിക്കുന്നു. സുതാര്യമായ ഓഫറുകൾ, എഐ പാസ്വേഡ് നിർദ്ദേശങ്ങൾ, ഉപയോക്തൃസൗഹൃദ ഇന്റർഫേസ് എന്നിവയാൽ നയിക്കപ്പെടുന്നതിനാൽ ചില്ലറ വ്യാപാരികൾ കൊക്കകോള ഉൽപ്പന്നങ്ങൾ വാങ്ങാൻ എല്ലാ മാസവും ആവർത്തിച്ചുള്ള ഓർഡറുകൾ നൽകുന്ന ഒന്നായും അത് മാറിയിരിക്കുന്നു.
കോക്ക് ബഡ്ഡിയിലൂടെ കടയുടമകൾക്ക് എപ്പോൾ വേണമെങ്കിലും ഓർഡർ ചെയ്യാനും, ഡെലിവറികൾ ട്രാക്ക് ചെയ്യാനും, തത്സമയ വിലനിർണ്ണയവും പ്രമോഷനുകളും ആക്സസ് ചെയ്യാനും സാധ്യമാണ്. ഇതെല്ലാം ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ നടക്കുന്നു. ദൈനംദിന തീരുമാനങ്ങൾ എടുക്കുന്നതിൽ നിർമ്മിതബുദ്ധി ഉൾപ്പെടുത്തുന്നതിലൂടെ, മുൻകാല വാങ്ങൽ രീതികളും സീസണൽ ഡിമാൻഡും അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ പ്ലാറ്റ്ഫോം ശുപാർശ ചെയ്യുന്നു. ഇത് ചില്ലറ വ്യാപാരികളെ സ്റ്റോക്ക്ഔട്ടുകൾ ഒഴിവാക്കാനും, പാഴാക്കൽ കുറയ്ക്കാനും, വേഗത്തിലുള്ള, ഡാറ്റാ പിന്തുണയുള്ള തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നു. അതുവഴി ഉപഭോക്താക്കൾക്ക് കൊക്കകോള പാനീയങ്ങൾ തടസമില്ലാതെ ലഭ്യമാക്കുന്നതിനും സഹായിക്കുന്നു.
കോക്ക് ബഡ്ഡി ആപ്പ് തങ്ങളുടെ ബിസിനസ്സ് രീതിയെ മാറ്റിമറിച്ചുവെന്നും കൊക്കകോളയുടെ ഡീലുകളും സേവനങ്ങളും ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും ആപ്പ് വഴി ഓർഡറുകൾ നൽകാൻ കഴിയുമെന്നും ഒരു കടയുടമയായ ആദിത്യ അറോറ പറഞ്ഞു.
മുൻ വാങ്ങലുകളെ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുന്ന സവിശേഷത കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്നും മറ്റൊരു കട ഉടമയായ പ്രദീപ് പറഞ്ഞു.
പ്രാദേശിക സൂപ്പർമാർക്കറ്റുകൾക്കും എല്ലാ ചില്ലറ വ്യാപരികൾക്കും കൊക്കകോള ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള ലളിതവും എപ്പോഴും ആക്സസ് ചെയ്യാവുന്നതുമായ ഒന്നായാണ് കോക്ക് ബഡ്ഡി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതുവഴി ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുമ്പോഴെല്ലാം പാനീയങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നുവെന്നും കൊക്കകോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ ഡിജിറ്റൽ ആക്സിലറേഷൻ ഓഫീസ് വൈസ് പ്രസിഡന്റ് അംബുജ് ദിയോ സിംഗ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.