Sections

കയര്‍ മേഖലയ്ക്ക് ഉണര്‍വേകാന്‍ പുത്തന്‍ ഉത്പന്നങ്ങള്‍

Thursday, Sep 22, 2022
Reported By admin
coir fed

നൂതനമായ കയര്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ കയര്‍ വ്യവസായത്തിന് കൂടുതല്‍ മുന്നേറ്റം സാധ്യമാകും


NCRMI വികസിപ്പിച്ചെടുത്ത നൂതനമായ കയര്‍ ഉത്പന്നങ്ങളായ Peat Kol Dots, Mobile tender coconut crusher, e coir bags എന്നിവ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.ഇത്തരം നൂതനമായ കയര്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ കയര്‍ വ്യവസായത്തിന് കൂടുതല്‍ മുന്നേറ്റം സാധ്യമാകും. കയര്‍ മേഖലയുടെ അഭിവൃദ്ധിക്കായി വിപണിയുടെയും ഉത്പന്നത്തിന്റെ കച്ചവട സാധ്യതയുടെയും അടിസ്ഥാനത്തില്‍ ആണ് ഇവ ഉല്പാദിപ്പിക്കുന്നത്. 

e-Coir ബാഗ്, FOMIL  മുഖാന്തരം വ്യവസായിക അടിസ്ഥനത്തില്‍ ഉത്പാദിപ്പിക്കുകയാണ്. Online മാര്‍ക്കറ്റിംഗ് സാധ്യത ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. Mobile tender coconut crusher KSCMMC മുഖാന്തരം നിര്‍മ്മിച്ചു നല്‍കും. NCRMIയ്ക്ക് Patent ലഭിക്കുന്ന മുറയ്ക്ക് Peat Kol Dots നിര്‍മ്മാണവും വിപണനത്തിനും വേണ്ടി KSCC യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


കേരളത്തിന്റെ സാംസ്‌കാരത്തോടും ചരിത്രത്തോടും ഇഴ ചേര്‍ന്നതാണ് കയര്‍ വ്യവസായം. തേങ്ങയുടെ ഭക്ഷ്യയോഗ്യമല്ലാത്ത പുറം തോടില്‍ (തൊണ്ട്) നിന്നാണ് കയര്‍ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു ലഭിക്കുന്നത്. തൊണ്ടില്‍ നിന്നുള്ള ചകിരി അതില്‍ നിന്നും വേര്‍തിരിച്ച് എടുത്ത ശേഷം കൈകൊണ്ടോ യന്ത്രസഹായത്താലോ പിരിച്ചാണ് കയര്‍ നിര്‍മ്മിക്കാം. ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും കനമുള്ളതും ഏറെ കാലം നിലനില്‍ക്കുന്നതുമായ പ്രകൃതി ദത്തമായ നാരുകള്‍ ചകിരിയാണ്.

വീട്, ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടല്‍ എന്നിവയ്ക്ക് ആവശ്യമായ ആഢംബര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനോടൊപ്പം വാണിജ്യ മേഖലയിലും കയറിന് ഏറെ ഉപയോഗമുണ്ട്. പ്രകൃത്യാ ഉള്ള തിളക്കം, ദൃഢത, ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് തുടങ്ങിയവ കയറിനെ പ്രിയപ്പെട്ടതാക്കുന്ന സവിശേഷതകളാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.