Sections

സിവിൽ സർവീസ് പരീക്ഷ പരിശീലനം; അപേക്ഷ ക്ഷണിച്ചു

Thursday, Apr 11, 2024
Reported By Admin
Civil Service Exam Training

കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ അക്കാഡമിയിൽ 2024 ജൂൺ ആദ്യ വാരം പുതിയ ബാച്ച് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. പത്തു മാസമാണ് കോഴ്സ് ദൈർഘ്യം. ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ ആശ്രിതർ ക്ഷേമനിധിയിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ 20ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലിങ്ക് www.kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ആശ്രിതത്വ സർട്ടിഫിക്കറ്റിനായി വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ: 7907099629, 0471 2309012, 2307742.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 20. ഒരു വർഷം ദൈർഘ്യമുള്ള പരിശീലനം ജൂൺ ആദ്യ വാരം ആരംഭിക്കും. ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് : 0471 2448451.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.