Sections

സിറ്റിയുടെ ഇന്ത്യയിലെ മെർജർ ആൻറ് അക്വസിഷൻ വിഭാഗം മേധാവിയായി രാജ് രതിയെ നിയമിച്ചു

Saturday, May 09, 2026
Reported By Admin
Citi Appoints Raj Rathi as Head of Mergers & Acquisitions in India

കൊച്ചി: ബാങ്കിംഗ് പാർട്ണർ സ്ഥാപനമായ സിറ്റിയുടെ ഇന്ത്യയിലെ മെർജർ ആൻറ് അക്വസിഷൻ വിഭാഗം മേധാവിയായി രാജ് രതിയെ നിയമിച്ചു. 2026 ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഇലക്ട്രോണിക് നിർമാണ സേവനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ബി 2 ബി വാണിജ്യ കമ്പനികൾ എന്നീ മേഖലകളുടെ ചുമതലയും ഇദ്ദേഹം വഹിക്കും.

സിറ്റിയുടെ ഇന്ത്യയിലെ ലയന-ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ, സങ്കീർണ്ണവും ഉയർന്ന മൂല്യമുള്ളതുമായ ഇടപാടുകളിൽ ആവശ്യമായ ഉപദേശങ്ങൾ, മുൻഗണനാ മേഖലകളിലെ ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തൽ തുടങ്ങിയ ചുമതലകളും ഇദ്ദേഹത്തിനാണ്. ഇടപാടുകാർക്ക് സംയോജിത പരിഹാരങ്ങൾ നൽകുന്നതിനായി ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗ്, വിപണി, മറ്റ് ഉൽപ്പന്ന വിഭാഗങ്ങൾ എന്നിവയിലെ പങ്കാളികളുമായും സഹകരിക്കും.

ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗ്, മെർജർ ആൻറ് അക്വസിഷൻ, നിക്ഷേപ ഉപദേശക സേവനം എന്നീ മേഖലകളിൽ 15 വർഷത്തിലേറെ പ്രവൃത്തിപരിചയവുമായാണ് രാജ് രതി എത്തുന്നത്. ഡ്രീം സ്പോർട്സിൽ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡെവലപ്മെൻറ് മേധാവിയായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം സിറ്റിയിൽ ചേരുന്നത്. തന്ത്രപരമായ പങ്കാളിത്തങ്ങൾക്കും വളർച്ചാ പദ്ധതികൾക്കും നേതൃത്വം നൽകുകയും വിവിധ നിക്ഷേപങ്ങളിലായി ഏകദേശം 150 ദശലക്ഷം ഡോളർ വിന്യസിക്കുകയും ചെയ്തു.

സിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപ ബാങ്കിംഗ് ബിസിനസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് രാജ് ചുമതലയേൽക്കുന്നത്. ഇടപാടുകളുടെ മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 2024ലും 2025ലും ഇന്ത്യയിലെ ഏറ്റവും മികച്ച മെർജർ ആൻറ് അക്വസിഷൻ ഉപദേശകരായി സിറ്റി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് വേണ്ടി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൻറെ നൂറ് ശതമാനം ഓഹരി വിൽപ്പനയിലും ഹെയർ ഗ്രൂപ്പിന് വേണ്ടി ഹെയർ ഇന്ത്യയുടെ 49 ശതമാനം ഓഹരി വിൽപ്പനയിലും ഉപദേശകരായി പ്രവർത്തിച്ചത് സിറ്റിയുടെ ഈ രംഗത്തെ മികവ് വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.