Sections

ബീച്ച് ക്ലീനിംഗ് ഡ്രൈവ്

Saturday, May 07, 2022
Reported By MANU KILIMANOOR

സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക,യുവ തലമുറയുടെ മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുക


ഹെല്പിങ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (H2O) നേതൃത്വത്തില്‍ തിരുവനന്തപുരം സി ഇ ടി യിലേ വിദ്യാര്‍ഥികള്‍ മേയ് 8ന് വേളി ബീച്ചില്‍ 'ത്രാണ' ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സി ഇ ടി യുടെ വാര്‍ഷിക സാംസ്‌കാരികോത്സവമായ ധ്വനി'22യുടെ ഭാഗമായാണ് കോളജിലെ എച്ച് 2ഓ വോളന്റിയര്‍മാര്‍ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ 7 മണി വരെ നീളുന്ന ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക,യുവ തലമുറയുടെ മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങള്‍.നൂറോളം വിദ്യാര്‍ഥികള്‍ ബാച്ച്ചുകളായി തിരിഞ്ഞ് കടല്‍തീരം ശുചിയാക്കും.പരിപാടിക്ക് ശേഷം പട്ടം പറത്തലും കോളജ് ബാന്‍ഡായ നീഹാര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും


അധിക വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

Sumiya Roshan:9526895811

Kiran Kumar S:9746629084

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.