Sections

ആറ് റാബി വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Wednesday, Oct 19, 2022
Reported By admin
crop

2017-18 ലാണ് ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത്


ആറ് റാബി വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗോതമ്പിന് 5.46 ശതമാനം വര്‍ദ്ധനവ് വരുത്തി താങ്ങുവില ക്വിന്റലിന് 110 രൂപ വര്‍ധിച്ച് 2125 രൂപയാക്കി. മറ്റ് റാബി വിളകളായ ഗോതമ്പ്, ബാര്‍ലി, പയറ്, തുവരപ്പരിപ്പ്, കടുക് എന്നിവയുടെ താങ്ങുവില 2.01 ശതമാനം മുതല്‍ 9.09 ശതമാനം വരെ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 

കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ധാന്യങ്ങള്‍ വാങ്ങുന്ന നിരക്കാണ് താങ്ങുവില എന്നത്. ഏറ്റവും ഉയര്‍ന്ന താങ്ങുവില അനുവദിച്ചിരിക്കുന്നത് പയറിന് ആണ്. 500 രൂപയാണ് ക്വിന്റലിന്  വില. ബാര്‍ലി ക്വിന്റലിന് 100 രൂപയാണ്. കഴിഞ വര്‍ഷം സര്‍ക്കാര്‍ ഗോതമ്പിന്റെ താങ്ങുവില 2.03 ശതമാനം ഉയര്‍ത്തിയിരുന്നു. അതായത്  ക്വിന്റലിന് 40 രൂപ ഉയര്‍ത്തി.  2017-18 ലാണ് ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത്. 1,625 രൂപയില്‍ നിന്ന് 1,735 രൂപയാക്കി ഉയര്‍ത്തിയിരുന്നു. 

ഗോതമ്പിന്റെ സംഭരണത്തില്‍ കുറവുണ്ടായതായി ഫുഡ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അവസരത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാന് ഉത്പാദനം ഉയര്‍ത്താന്‍ വേണ്ടിയുമാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്. 2021-22 കാലയളവില്‍ ഗോതമ്പ് ഉല്‍പ്പാദനം 106.84 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു, 2020-21 ല്‍ ഉല്‍പ്പാദനം 109.59 ദശലക്ഷം ടണ്‍ ആയിരുന്നു. 

2021-22 കാലയളവില്‍ ഉല്‍പ്പാദനത്തില്‍ നേരിയ  ഇടിവ് ഉണ്ടായപ്പോള്‍ രാജ്യത്ത് ഗോതമ്പിന്റെ വില കുത്തനെ ഉയര്‍ന്നിരുന്നു. ഉക്രൈന്‍ റഷ്യ യുദ്ധവും ഗോതമ്പിന്റെ നിരക്ക് ഉയര്‍ത്താന്‍ കാരണമാക്കി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. സര്‍ക്കാര്‍ താങ്ങുവില ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് ഉത്പാദനം ഉയര്‍ത്താനുള്ള ഉത്തേജനം കൂടിയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.