- Trending Now:
ഇത്തവണത്തെ ഓസ്കാർ അവാർഡിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക പ്രാതിനിധ്യമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം ഡിസംബർ 18ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും.
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പം അവിസ്മരണീയമായ ഒരു സന്ധ്യ ആഘോഷിക്കുവാനുള്ള അവസരമാണ് ഇതിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡി.എൻ.എഫ്.ടി (ഡീ സെൻട്രലൈസ്ഡ് നോൺ ഫഞ്ചബിൾ ടോക്കൺ) യുടെ ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടൻ ആണ് ആഘോഷങ്ങളുടെ സംഘാടകർ.
ഗോദ്റെജ് പ്രൊഫഷണലിന്റെ ഡൈമൻഷൻ ഓംബ്രെയേജ് കളക്ഷൻ ഹെയർ ഷോയുടെ ഷോസ്റ്റോപ്പറായി രജിഷ വിജയൻ... Read More
വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ഷോയും ഉണ്ടായിരിക്കും. റിസർവേഷനും താരങ്ങൾക്കൊപ്പം തിളങ്ങാനുള്ള അവസരത്തിനുമായി 8884899000 എന്ന നമ്പരിലേക്ക് വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.