- Trending Now:
കൊച്ചി: ഇന്ത്യയിലെ മുന്നിര ടയർ നിർമാതാക്കളായ സിയറ്റിൻറെ കമ്മ്യൂണിക്കേഷൻ ഐഡൻറിറ്റിയിലും സ്ട്രാറ്റജിയിലും മാറ്റം കൊണ്ടുവന്നു. ട്രാവൽ, എക്സ്പ്ലോറേഷൻ, അഡ്വഞ്ചർ എന്നിവ കൂടുതലായി ഇഷ്ടപ്പെടുന്ന പുതുതലമുറ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളോടും മുൻഗണനകളോടും ഒത്തുപോകുന്നതാണ് പുതിയ മാറ്റം. പുതിയ ക്യാമ്പയിൻറെ ഭാഗമായുള്ള ആദ്യ പരസ്യത്തിൽ പ്രമുഖ ട്രാവൽ ഇൻഫ്ളുവൻസറായ ബൃന്ദ ശർമയാണ് എത്തുന്നത്.
പുതിയ ക്യാമ്പയിൻറെ ഭാഗമായി ബ്രാൻഡ് സന്ദേശം നൽകുന്നതിനായി ടാറ്റ ഐപിഎൽ സ്ട്രാറ്റജിക് ടൈംഔട്ട് ബോർഡിലും സിയറ്റ് മാറ്റം വരുത്തും. ടാറ്റ ഐപിഎൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പുതിയ മാറ്റം കാണാം. കഴിഞ്ഞ പത്തുവർഷമായി ഐപിഎലുമായി സിയറ്റ് സഹകരിക്കുന്നുണ്ട്. ടൈംഔട്ട് ബോർഡിലെ പരമ്പരാഗത നീല നിറം മാറുന്നതിനോടൊപ്പം, ഒരു ഇൻററാക്റ്റീവ് ക്യുആർ കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. സിയറ്റിൻറെ യു ട്യൂബ് ചാനലിൽ പുതിയ പരസ്യം കാണാം.
സിയറ്റിൻറെ സ്ട്രാറ്റജി മാറ്റം തങ്ങളുടെ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടാനുള്ള തങ്ങളുടെ ശ്രമത്തിൻറെ ഭാഗമാണെന്ന് സിയറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അർണബ് ബാനർജി പറഞ്ഞു.
പ്രമുഖ ട്രാവൽ ഇൻഫ്ളുവൻസറുമായിയുള്ളു തങ്ങളുടെ പുതിയ സമീപനം, എക്സ്പ്ലോർ ചെയ്യപ്പെടാത്തതും ആക്സസ് ചെയ്യാവുന്നതുമായ വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ ടയറുകളുടെ വൈവിധ്യവും ഈടും എടുത്തുകാട്ടുമെന്ന് സിയറ്റ് ലിമിറ്റഡ് സിഎംഒ ലക്ഷ്മി നാരായണൻ ബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.