Sections

വിമാനത്താവളങ്ങളിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പിന് കെ.എസ്.ഐ .ഇക്ക് കേന്ദ്രത്തിന്റെ താത്കാലിക അനുമതി

Saturday, May 14, 2022
Reported By MANU KILIMANOOR

സുരക്ഷാവീഴ്ച കാട്ടി  ചരക്കു നീക്കത്തിനുള്ള ലൈസന്‍സ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുതുക്കി നല്‍കിയിരുന്നില്ല

 

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ നടത്തിപ്പിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ .ഇ.) കേന്ദ്രത്തിന്റെ താത്കാലിക അനുമതി.ബ്യൂറോ ഓഫ് സിവില്‍ ഏവി യേഷന്‍ സെക്യൂരിറ്റി വിഭാഗം നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ഡിസംബര്‍ 31-വരെ യാണ് സമയം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചതിന്റെ പശ്ചാ ത്തലത്തിലാണ് അനുമതി താത്കാലികമായി നീട്ടി നല്‍കിയത്.

സുരക്ഷാവീഴ്ച കാട്ടി രണ്ട് വിമാനത്താവളങ്ങളിലെയും ചരക്കു നീക്കത്തിനുള്ള ലൈസന്‍സ് കെ.എസ്.ഐ.ഇ.ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുതുക്കി നല്‍കിയിരുന്നില്ല.2015 മുതല്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതു പരിഹരിക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വീഴ്ചകള്‍ പരിഹരിച്ച് ലൈസന്‍സ് നേടിയില്ലെങ്കില്‍ മേയ് 14-നുശേഷം വിമാനത്താവളങ്ങളിലെ ചരക്കുനീക്കം തുടരാനാവില്ലെന്നുകാണിച്ച് കെ.എസ്.ഐ.ഇ.ക്ക് കത്തു നല്‍കിയിരുന്നു. ഇതോടെയാണ് സമയം ദീര്‍ഘിപ്പിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് സിവില്‍ ഏവിയേ ഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറിന് കത്തയച്ചത്.എക്‌സ്‌റേ സ്‌ക്രീനുകള്‍ സ്ഥാ പിക്കുക, കൂടുതല്‍ വെയര്‍ഹൗസ് സഹായികളെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.

കാര്‍ഗോ കോംപ്ലക്‌സിന്റെ നട ത്തിപ്പിന് അനുമതി ലഭിച്ചതായും പ്രവര്‍ത്തനം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ത്തന്നെ തുടരുമെന്നും വ്യവസായ വകുപ്പ് പ്രിന്‍സി പ്പല്‍ സെക്രട്ടറി എ.പി.എം.മുഹ മ്മദ് ഹനീഷ് പറഞ്ഞു. ഡിസംബറിനുള്ളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ സ്വീക രിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.