Sections

സംസ്ഥാനത്തെ കോവിഡ് ബാധിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചു വന്ന കോവിഡ് സ്‌പെഷ്യൽ കാഷ്യൽ ലീവ് നിർത്തലാക്കിക്കൊണ്ട് സർക്കാർ ഉത്തരവായി

Wednesday, Jun 21, 2023
Reported By Admin
Covid

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കോവിഡ് രോഗം പിടിപെടുന്ന സാഹചര്യമുണ്ടാകുമ്പോൾ അനുവദിച്ചു വന്നിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് സർക്കാർ നിർത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ്, ബൂസ്റ്റർ ഡോസ് എന്നിവ ഏതാണ്ട് പൂർണ്ണമായും നൽകിക്കഴിഞ്ഞ സാഹചര്യത്തിലും കോവിഡ്, ഒമൈക്രോൺ എന്നിവ നിയന്ത്രണ വിധേയമായ സാഹചര്യത്തിലുമാണ് പ്രത്യേക കാഷ്വൽ ലീവ് നിർത്തൽ ചെയ്യുന്നതെന്ന് സ.ഉ(സാധാ) നം 388/2023/DMD എന്ന നമ്പറിൽ 18-06-2023 ന് പുറപ്പെടുവിച്ച ഈ ഉത്തരവിൽ പറയുന്നു. നേരത്തെ പതിനാല് ദിവസമായിരുന്ന കോവിഡിനുള്ള പ്രത്യേക കാഷ്വൽ ലീവ് രണ്ടു പ്രാവശ്യമായി കുറച്ച് അഞ്ചു ദിവസമാക്കിയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.