- Trending Now:
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ നടത്തുന്നു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും അവാര്‍ഡ്ദാനവും നാളെ 10.30 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക സാമ്പത്തിക ഘടകത്തില്‍ ഏറ്റവും കുടൂതല്‍ തുക ചെലവഴിച്ച് പദ്ധതി നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിക്കും. വ്യവസായ വാണിജ്യ വകുപ്പ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വിഷയാവതരണം നടത്തും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈത്തിരി താലൂക്ക്-9188127191, മാനന്തവാടി താലൂക്ക്-9447111677, ജില്ലാ വ്യവസായ കേന്ദ്രം-04936 202485.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.