- Trending Now:
തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് മാഗസിന്റെ വനിതാ സംരംഭക പുരസ്കാരം സ്വാമി കൊറഗജ്ജ ക്യാംഫർ ആന്റ് അഗർബത്തീസ് ഫൗണ്ടറും കാസർഗോഡ് ബദിയടുക്ക സ്വദേശിനിയുമായ കെ എൻ പ്രീതിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്കാരം സമ്മാനിച്ചു. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിങ്, ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്, ബിസിനസ് ഇൻസൈറ്റ് മാഗസിൻ എഡിറ്റർ പ്രജോദ് പി രാജ് എന്നിവർ സംബന്ധിച്ചു.
തെയ്യങ്ങളുടെ നാടായ തന്റെ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ ഉൾപ്പടെ കർപ്പൂരത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സ്വാമി കൊറഗജ്ജ എന്ന പേരിൽ ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിലേക്കിറങ്ങിയതെന്ന് പ്രീതി പറയുന്നു. പൂജയ്ക്ക് ആവശ്യമായ ഭസ്മം, കുങ്കുമം, കളഭം എന്നിവയും നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്. സാമ്പ്രാണിയും ശുദ്ധമായ വിളക്കെണ്ണയും നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും പ്രീതി കൂട്ടിച്ചേർത്തു.
ബ്രാൻഡൻ ഹാൾ ഗ്ലോബൽ ഹ്യൂമൻ ക്യാപിറ്റൽ മാനേജ്മെൻറ് അവാർഡ് സീ എൻറർടൈൻമെൻറിന്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.