- Trending Now:
കൊച്ചി: 2023-ലെ ബ്രാൻഡൻ ഹാൾ ഗ്ലോബൽ എച്ച്‌സിഎം (ഹ്യൂമൻ ക്യാപിറ്റൽ മാനേജ്‌മെൻറ്) അവാർഡ് പ്രമുഖ കണ്ടൻറ് കമ്പനിയായ സീ എൻറർടൈൻമെൻറ് എൻറർപ്രൈസസ് ലിമിറ്റഡിന്. നാല് ഗോൾഡ് അവാർഡും ഒരു സിൽവർ അവാർഡുമാണ് സീ ഇത്തവണ കരസ്ഥമാക്കിയിരിക്കുന്നത്. ബെസ്റ്റ് പ്രോഗ്രാം ഫോർ അപ്സ്‌കില്ലിംഗ് എംപ്ലോയീസ്, ബെസ്റ്റ് അപ്രോച്ച് ടു ഇംപ്ലിമെൻറിംഗ് എ ലേണിംഗ് എക്സ്പീരിയൻസ് പ്ലാറ്റ്ഫോം, ബെസ്റ്റ് ഡെവലപ്മെൻറ് പ്രോഗ്രാം ഫോർ ഫ്രൻറ്‌ലൈൻ ലീഡേഴ്സ്, ബെസ്റ്റ് അഡ്വാൻസ് ഇൻ എംപ്ലോയീസ് റെഗഗ്‌നീഷൻ എന്നീ കാറ്റഗറികളിൽ ഗോൾഡും ബെസ്റ്റ് അഡ്വാൻസ് ഇൻ ക്രിയേറ്റിംഗ് എ ലേണിംഗ് സ്ട്രാറ്റജി എന്ന കാറ്റഗറിയിൽ സിൽവറുമാണ് നേടിയിരിക്കുന്നത്.
ഹ്യൂമൻ കാപ്പിറ്റൽ മാനേജ്‌മെൻറ് പ്രോഗ്രാമുകൾക്കാണ് ബ്രാൻഡൻ ഹാൾ ഗ്രൂപ്പ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര ഹ്യൂമൻ മാനേജ്‌മെൻറ് റിസർച്ച് ആൻഡ് അനലിസ്റ്റ് സ്ഥാപനമായി പ്രവർത്തിക്കുന്ന ബ്രാൻഡൻ ഹാൾ ഗ്രൂപ്പ്, എക്‌സിക്യൂട്ടീവുകൾക്കും പ്രാക്ടീഷ്‌ണേഴ്‌സിനും തന്ത്രപ്രധാനമായ ഉൾക്കാഴ്ചകൾ ആണു സമ്മാനിക്കുന്നത്. അതുവഴി ബിസിനസിൽ വളർച്ചയും മികച്ച ഫലവും ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കുന്നു.
ടാലൻറ് മാനേജ്‌മെൻറ് സംരംഭകത്വത്തിലും അതിലൂടെ മികച്ച പ്രഫഷണൽ വളർച്ചയ്ക്കും വഴിതെളിച്ചതിനാണ് സീ അവാർഡിന് അർഹമായത്. ബ്രാൻഡൻ ഹാൾ ഗ്രൂപ്പിൽ നിന്നുള്ള ഈ അംഗീകാരം തങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് സീ എച്ച്ആർ ആൻഡ് ട്രാൻസ്ഫർമേഷൻ പ്രസിൻഡൻറ് അനിമേഷ് കുമാർ വ്യക്തമാക്കി. സീ തങ്ങളുടെ പ്രവർത്തന മികവിൽ എപ്പോഴും സ്ഥിരത പാലിക്കാറുണ്ടെന്നും ജീവനക്കാരെ പുതിയ സാങ്കേതിക വിദ്യയുമായി കോർത്തിണക്കി മുന്നോട്ടു പോകുകയെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും അനിമേഷ് കുമാർ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.