- Trending Now:
ഇതില്‍ 70% ടവറുകളും 4G, 5G നെറ്റ്വര്‍ക്കുകളുടെ വിന്യാസത്തിനായി തയ്യാറായവയാണ്
10,000 മൊബൈല്‍ ടവറുകള്‍ വില്‍ക്കാന്‍ പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു.4,000 കോടി രൂപയാണ് ടവറുകളുടെ മൂല്യമായി ബിഎസ്എന്‍എല്‍ കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായാണ് നീക്കം.വില്‍പ്പന നിയന്ത്രിക്കാന്‍ ബിഎസ്എന്‍എല്‍ കെപിഎംജിയെ നിയമിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിമന്റ് വിപണന രംഗത്ത് കുത്തക സൃഷ്ട്ടിക്കാന്‍ അദാനി ഗ്രൂപ്പ്... Read More
ബിഎസ്എന്‍എല്ലിന്റെ ടവര്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ രാജ്യത്തുടനീളം 68,000 ടെലികോം ടവറുകളാണുള്ളത്. ഇതില്‍ 70% ടവറുകളും 4G, 5G നെറ്റ്വര്‍ക്കുകളുടെ വിന്യാസത്തിനായി തയ്യാറായവയാണ്. 5G വിന്യാസത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്ന സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് നീക്കം ഗുണകരമാകുമെന്ന് വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.