Sections

പുതുവര്‍ഷത്തില്‍ ബ്രാന്‍ഡിംഗ് അടിമുടി മാറും; ഉത്പന്നങ്ങള്‍ക്ക് ഇനി പുതിയ മുഖം

Friday, Jan 14, 2022
Reported By admin
branding

ബ്രാന്‍ഡിംഗ് രംഗത്തും പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രകടമാണ്

 

 

2021ലേത് പോലയല്ല സംരംഭക മേഖലിയില്‍ ഈ പുതുവര്‍ഷം ഇക്കൊല്ലം സര്‍വ്വ മേഖലയിലും അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.തുടക്കത്തില്‍ കോവിഡ് ഭീതിയില്‍ നിന്ന് ഉണര്‍വ് ലഭിച്ചെങ്കിലും കാര്യങ്ങള്‍ വീണ്ടും കൈവിട്ടു പോകുന്നതിന്റ ആഘാതം ആദ്യം ബാധിക്കാന്‍ പോകുന്നതും സംരംഭകരെ തന്നെയാണ്.മുന്‍കാലങ്ങളിലേത് പോലെ സാമ്പത്തിക ബുദ്ധിമുട്ടുകളും നിയന്ത്രണങ്ങളും ഉണ്ടായേക്കാം എന്ന കരുതലോടെ മുന്നോട്ട് പോയാല്‍ അടിപതറാതെ സംരംഭക മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചേക്കും.

ബ്രാന്‍ഡിംഗ് രംഗത്തും പുതുവര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രകടമാണ്.2021ല്‍ ജോലി നഷ്ടമായും വിദേശത്ത് നിന്ന് കോവിഡ് പ്രതിസന്ധികാരണവും നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാക്കളും വനിതകളും ഒക്കെ സ്വന്തം സംരംഭങ്ങളിലേക്ക് തിരിഞ്ഞത് വലിയ തോതിലായിരുന്നു.ഈ ബിസിനസുകള്‍ വിപുലമാകുന്ന വര്‍ഷമാണ് 2022 അതുകൊണ്ട് തന്നെ സംരംഭ മേഖലകളില്‍ ചെറിയൊരു മത്സരം ശക്തിപ്പെട്ടേക്കാം.

ഉപജീവനത്തിനായി ബിസിനസ് ചെയ്യുന്നവര്‍,ലോകനിലവാരമുള്ള സംരംഭങ്ങള്‍ക്കായി പരിശ്രമിക്കുന്നവര്‍ തുടങ്ങി വിവിധ തരം സംരംഭകരെയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.ഈ പ്രവണത 2022ലും തുടര്‍ന്നേക്കാം.പക്ഷെ മത്സരം ശക്തിപ്പെടും എന്നതില്‍ മാറ്റമില്ല.

ബ്രാന്‍ഡിംഗില്‍ കൂടുതല്‍ ഫോക്കസ് ചെയ്തായിരിക്കും 2022ല്‍ ബിസിനസ് പിടിക്കാന്‍ സംരംഭകര്‍ ശ്രമിക്കുക.അതുകൊണ്ട് തന്നെ ബിസിനസില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിക്കുന്നതും ഈ ഏരിയയിലേക്ക് തന്നെയാകും.

പുതുമയുള്ള വാക്കുകള്‍,അക്ഷരങ്ങള്‍,രീതികള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അല്ലെങ്കില്‍ പരീക്ഷിക്കാന്‍ ബ്രാന്‍ഡിംഗ് വിദഗ്ധര്‍ തയ്യാറാകും.ഉത്പന്നത്തെ പതിവ് നിയമക്കൂടിനുളളില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഈ ശ്രമങ്ങള്‍ വഴിയൊരുക്കും.ആളുകളുടെ ശ്രദ്ധ പതിയുന്ന രീതിയില്‍ വികലമായോ,വികൃതമായോ പോലും ഉത്പന്നങ്ങളെ പരിചയപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ ഒരുങ്ങിയേക്കും.

ഉത്പന്നങ്ങള്‍ എല്ലായിപ്പോഴും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന രീതിയിലാണെന്ന പ്രചാരണത്തിന് മുന്‍തൂക്കം നല്‍കും.ഇക്കോ ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങളോട് ഇന്ന് ജനങ്ങള്‍ക്ക് വലിയ താല്‍പര്യമാണ്.ഇത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടും പായ്ക്കിംഗും മേക്കിംഗും ഒക്കെ ഇക്കോ ഫ്രണ്ട്‌ലി ആയിരിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കും.ബ്രാന്‍ഡിംഗിലും ഈ ക്വാളിറ്റി ഉയര്‍ത്തി കാണിക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കും.

നോസ്റ്റാല്‍ജിക് ബ്രാന്‍ഡിംഗിന് ഒരു ഭാവി കാണുന്നുണ്ട്. പഴയ ആ കാലത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള പായ്ക്കിംഗും,പരസ്യ വാചകങ്ങളും,അക്ഷരങ്ങളും നിറങ്ങളും ഒക്കെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കപ്പെട്ടേക്കാം.ഇപ്പോഴും പഴകാല വസ്തുക്കളോടും മറ്റും വല്ലാത്ത ആര്‍ത്തി ഉപഭോക്താക്കള്‍ കാണിക്കാറുണ്ട്.

പരസ്യങ്ങളെ ശല്യമായി കണ്ടിരുന്ന കാലം മാറിയിരിക്കുന്നു.പരസ്യങ്ങളുടെ അവതരണ രീതി കഥ പോലെ അല്ലെങ്കില്‍ ഒരു മിനി സിനിമ പോലെ മാറിയതും അടിമുടി കളര്‍ഫുള്ളായതും കാരണം ടിവിയിലോ യൂട്യൂബിലോ പോലും ഇത്തരത്തിലുള്ള പരസ്യങ്ങളെത്തിയാല്‍ സ്‌കിപ് ചെയ്യാതെ നമ്മള്‍ കാണും.ആളുകളുടെ ചിന്തയെ സ്വാധീനിക്കുന്ന തരം വിഷയങ്ങളും മറ്റുമായി ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്ന രീതിയിലുള്ള പരസ്യ നിര്‍മ്മിതിയാകും ഇനി ഉത്പന്നങ്ങള്‍ ആശ്രയിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.