- Trending Now:
ന്യൂ ഡൽഹി: മെഡിക്കൽ ആൻഡ് സർജിക്കൽ ഗ്ലൗസ് (ഗുണനിലവാര നിയന്ത്രണ) ഓർഡർ (ക്യൂസിഒ) എത്രയും വേഗം നടപ്പാക്കണമെന്ന് ഇന്ത്യൻ റബ്ബർ ഗ്ലൗസ് മാനുഫാക്ചറർസ് അസോസിയേഷൻ ആവശ്യപ്പെട്ടു.ക്യുസിഒയുടെ വിജ്ഞാപനത്തോടെ, ബിഐഎസ് സർട്ടിഫൈഡ് അല്ലാത്ത കയ്യുറകളുടെ നിർമ്മാണം, സംഭരണം, വിൽപ്പന എന്നിവ നിരോധിക്കപ്പെടും.
കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് അവതരിപ്പിച്ച ക്യൂസിഒ, ഇറക്കുമതി ചെയ്തതും ആഭ്യന്തരമായി നിർമ്മിക്കുന്നതുമായ എല്ലാ മെഡിക്കൽ, സർജിക്കൽ ഗ്ലൗസുകൾക്കും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്നു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര ഗ്ലൗസ് നിർമ്മാണ മേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ നിർണായക നടപടിയെ റബ്ബർ ഗ്ലൗസ് നിർമാതാക്കൾ സ്വാഗതം ചെയ്യുന്നുവെങ്കിലും നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് വ്യവസായ ലോകം ആശങ്കാകുലരാണ്.
'വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ (ടിബിടി) കരാറിന് കീഴിൽ ലോക വ്യാപാര സംഘടനയിൽ സമർപ്പിച്ചതിന് അംഗരാജ്യങ്ങൾക്കും പങ്കാളികൾക്കും ഫീഡ്ബാക്ക് നൽകാൻ അനുവദിക്കുന്ന 60 ദിവസത്തെ കൺസൾട്ടേഷൻ കാലയളവ് അവസാനിച്ചു. എങ്കിലും ഔപചാരിക അറിയിപ്പിന്റെ അഭാവത്തിൽ, നിയന്ത്രണ ലംഘനങ്ങളും നിലവാരമില്ലാത്ത കയ്യുറകൾ നിയമവിരുദ്ധമായി വലിച്ചെറിയുന്നതും വർദ്ധിച്ചുവരികയാണ്,' ഇന്ത്യൻ റബ്ബർ ഗ്ലൗസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ഐആർജിഎംഎ) സെക്രട്ടറി മൻമോഹൻ ഗുലാത്തി പറഞ്ഞു.
എൻലിവ - വാദി സർജിക്കൽസ് മാനേജിംഗ് ഡയറക്ടർ കെ. അനിന്ദിത്ത് റെഡ്ഡി പറഞ്ഞു, 'ഗുണനിലവാരം കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ കയ്യുറകളുടെ കടന്നുകയറ്റത്തിനെതിരെ മത്സരിക്കാൻ പാടുപെടുന്ന ആഭ്യന്തര നിർമ്മാതാക്കൾക്ക് ക്യുസിഒയുടെ ഔപചാരികമായ നടപ്പാക്കൽ ഒരു വഴിത്തിരിവായിരിക്കും. കുറഞ്ഞ നിലവാരമുള്ള ഇറക്കുമതികളുടെ കടന്നുകയറ്റം തടയുന്നതിന് മാത്രമല്ല, ന്യായമായ മത്സരം ഉറപ്പാക്കുന്നതിലൂടെയും ഉയർന്ന നിലവാരമുള്ള ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ ശക്തിപ്പെടുത്തുന്നതിനും ക്യുസിഒയുടെ സമയബന്ധിതമായ നടപ്പാക്കൽ നിർണായകമാണ്.'
ക്യൂസിഒ , നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ ശരാശരി വാർഷിക ഇറക്കുമതിയെ നേരിട്ട് ബാധിക്കുമെന്നും അതുവഴി സുരക്ഷിതവും ഗുണ നിലവാരം സാക്ഷ്യപ്പെടുത്തിയതുമായ കയ്യുറകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നുള്ളൂവെന്നും ഗ്ലൗസ് നിർമാതാക്കൾ കണക്കാക്കുന്നു. അന്തിമ വിജ്ഞാപനത്തിനും നിർവ്വഹണ സംവിധാനത്തിനും വേണ്ടി റബ്ബർ ഗ്ലൗസ് വ്യവസായ രംഗം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.