Sections

ബര്‍മുഡ ട്രയാംഗിള്‍ വരെ ഒരു ടൂര്‍ പോയാലോ ? | How about a tour to the Bermuda Triangle ?

Tuesday, Jul 05, 2022
Reported By MANU KILIMANOOR

തിരികെ എത്തിയില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ കിട്ടും

 

ബര്‍മുഡ ട്രയാംഗിള്‍ കൊളംബസിന്റെ കാലം  മുതലെ വലിയ ചര്‍ച്ചകള്‍ക്ക് വിഷയമായ ഒരിടമാണ്.വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് ബര്‍മുഡ ട്രയാംഗിള്‍ സ്ഥിതി ചെയ്യുന്നത്. ഡെവിള്‍സ് ട്രയാംഗിള്‍ എന്ന് അറിയപ്പെടുന്ന ഇവിടം കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ്. ഇക്കാരണത്താല്‍, ഇവിടം പലപ്പോഴും കൂടുതല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, യുഎസ് ആസ്ഥാനമായുള്ള ട്രാവല്‍ കമ്പനി വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചെകുത്താന്റെ ത്രികോണത്തിലേക്ക് (BERMUDA TRIANGL) യാത്രയ്ക്ക് ക്ഷണിക്കുന്നത്.

ഏന്‍ഷ്യന്റ് മിസ്റ്റിരിയസ് ക്രൂയിസിന്റെ (Ancient Mysteries Cruise) ഔദ്യോഗിക വെബ് സൈറ്റില്‍ ഇങ്ങനെ എഴുതിയിരുന്നു,'' ഈ ബര്‍മുഡ ട്രയാംഗിള്‍ ടൂറില്‍ നിങ്ങള്‍ കാണാതായാല്‍ 100% റിട്ടേണ്‍ നിരക്ക് ഉണ്ട്, നിങ്ങള്‍ അപ്രത്യക്ഷമാകുന്ന അപൂര്‍വ അവസരത്തില്‍ നിങ്ങളുടെ പണം തിരികെ നല്‍കും.കപ്പല്‍ അപ്രത്യക്ഷമായാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് ബെര്‍മുഡ ട്രയാംഗിള്‍ ക്രൂയിസ് വാഗ്ദാനം ചെയ്യുന്നു.

ബര്‍മുഡയുടെ നൈറ്റ് ലൈഫിന്റെ മനോഹരമായ കാഴ്ച നല്‍കാനാണ് ട്വിലൈറ്റ് ബര്‍മുഡ ട്രയാംഗിള്‍ ക്രൂയിസ് ലക്ഷ്യമിടുന്നത്. കിംഗ്സ് വാര്‍ഫ് ക്രൂയിസ് യാത്രയില്‍ രാത്രി മുകളില്‍ തിളങ്ങുന്ന നക്ഷത്രങ്ങളുടെ മനോഹരമായ കാഴ്ച നല്‍കും.കപ്പലിന്റെ അടിത്തട്ടിലെ ഗ്ലാസ് പാളികളിലൂടെ നിരവധി സമുദ്രജീവികളെയും മത്സ്യങ്ങളെയും പവിഴപ്പുറ്റുകളേയും അടുത്ത് കാണാനാകും.

യാത്ര അടുത്ത വര്‍ഷം മാര്‍ച്ച് 23 ന് ന്യൂയോര്‍ക്കില്‍ നിന്ന് ആരംഭിക്കുന്നു, നോര്‍വീജിയന്‍ പ്രൈമ ലൈനറില്‍ അറ്റ്‌ലാന്റിക് സമുദ്രം വഴി യാത്രചെയ്ത് യാത്രക്കാരെ ആഡംബര കപ്പല്‍ ബെര്‍മുഡ ട്രയാംഗിളിലേക്ക് കൊണ്ടുപോകും. വിദഗ്ധരുമായി ഒരു ചോദ്യോത്തര സെഷനും യാത്രയില്‍ ഉള്‍പ്പെടും. കപ്പലില്‍ ഒരു ക്യാബിനിനായി യാത്രക്കാര്‍ ഏകദേശം 1,450 യൂറോ അല്ലെങ്കില്‍ 1.42 ലക്ഷം നല്‍കണം.

ക്രൂയിസ് കപ്പലിന്റെ ഓഫര്‍ പ്രലോഭിപ്പിക്കുന്നതും അവഗണിക്കാന്‍  ബുദ്ധിമുട്ടുള്ളതുമാണ്.എന്നിരുന്നാലും, നിക്ഷേപിക്കുന്നതിന് മുമ്പ് ഒരാള്‍ രണ്ടുതവണ ചിന്തിക്കണം. കാണാതായാല്‍ ആര്‍ക്കാണ് പണം തിരികെ ലഭിക്കുക? ഇതോടൊപ്പം, റീഫണ്ട് പണം പൂര്‍ണ്ണമായും അപ്രത്യക്ഷമായാല്‍ ഒരു വ്യക്തി എന്തുചെയ്യും? നിക്ഷേപം നടത്തുന്നതിന് മുമ്പ് ചോദിക്കേണ്ട വിചിത്രവും എന്നാല്‍ കൗതുകവുമായ ചോദ്യങ്ങളാണവ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.